തിരുവനന്തപുരത്ത് മത്സ്യം കയറ്റി വന്ന വാഹനം മൂന്ന് കാറുകളിലും രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

trivandrum accident

തിരുവനന്തപുരം കുളത്തൂരിൽ മത്സ്യം കയറ്റി വന്ന വാഹനം അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട വാഹനം മൂന്ന് കാറുകളിലും, രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു കയറുകയായിരുന്നു. ശേഷം മത്സ്യവുമായി വന്ന വാഹനം ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മത്സ്യവുമായി വന്ന മിനി ലോറി ഡ്രൈവറെ തുമ്പ പോലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗതയിൽ എത്തിയ മിനിലോറി വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് നിഗമനം. വിവരമറിഞ്ഞെത്തിയ തുമ്പ പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കാതെ മടങ്ങാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധമുയർത്തുകയും പിന്നീട് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Also read: വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

A mini truck carrying fish met with an accident at Kulathoor in Thiruvananthapuram after reportedly losing control. The vehicle rammed into three cars and two two-wheelers before crashing into a road divider. A motorcyclist narrowly escaped, according to eyewitnesses.
The driver of the mini lorry was taken into custody by the Thumba police. Initial reports suggest the vehicle was being driven at high speed, and the driver is suspected to have been under the influence of alcohol. Locals protested when police initially attempted to leave without taking the driver into custody, after which he was detained.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News