വര്‍ക്കലയില്‍ വിവിധയിടങ്ങളില്‍ എം ഡി എം എയുമായി യുവാക്കള്‍ പിടിയിലായി

പരവൂര്‍ ഭൂതക്കുളം വേപ്പാലമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വര്‍ക്കല പാളയംകുന്ന് സ്വദേശിയായ രമ്യ ഭവനില്‍ 32 വയസ്സുള്ള സായികുമാറിനെ ഊന്നിന്‍മൂട് ജംഗ്ഷനില്‍ നിന്നും , പള്ളിക്കല്‍ തുമ്പോട് സ്വദേശിയായ പഴുവടി വിളയില്‍ വീട്ടില്‍ 35 വയസ്സുള്ള അജിത്തിനെ പ്രതിയുടെ വീടിന് സമീപത്തു നിന്നുമാണ് ഇന്നലെ ഡാന്‍സാഫ് സംഘം പിടികൂടിയത്.

പാളയംകുന്ന് സ്വദേശിയായ സായികുമാറിനെ കല്ലമ്പലം എസ് എച്ച് ഒ പ്രൈജു സ്ഥലത്തെത്തി പ്രതിയുടെ ദേഹ പരിശോധന നടത്തി MDMA(1 ഗ്രാം) കണ്ടെടുക്കുകയും പ്രതിയെ അയിരൂര്‍ പോലീസിനു കൈമാറുകയും ചെയ്തു.

മടവൂര്‍ സ്വദേശിയായ അജിത്തിനെ അയിരൂര്‍ എസ്എച്ച് ഓ ശ്യാം ദേഹപരിശോധന നടത്തിയതില്‍ ഒരു ഗ്രാം MDMA കണ്ടെടുക്കുകയും തുടര്‍നടപടി ക്രമങ്ങള്‍ക്ക് ശേഷം പള്ളിക്കല്‍ പോലീസിന് പ്രതിയെ കൈമാറുകയും ചെയ്തു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Also Read : കാസര്‍ഗോഡ് ലക്ഷങ്ങള്‍ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ഓപ്പറേഷന്‍ ഡീ-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്
റൂറല്‍ ജില്ലാ പോലീസ് മേധാവി സുദര്‍ശന്‍ IPS ന്റെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് സംഘം പ്രതികളെ പിടികൂടിയത്.

നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി പ്രദീപിന്റെ നിര്‍ദ്ദേശാനുസരണം ഡാന്‍സാഫ് എസ്.ഐ മാരായ സഹില്‍ , ബിജുകുമാര്‍, എസ് സി പി ഓ മാരായ അനൂപ്, വിനീഷ് സി പി ഒ ഫറൂഖ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ രണ്ടു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News