കൊല്ലം: മൈനാഗപ്പള്ളിയിൽ ശക്തമായ മഴയിൽ ഇരുനില കടമുറികെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. മാരാരിതോട്ടം സ്വദേശി മുരളീധരൻ പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മൈനാഗപ്പള്ളി സ്വദേശി സിയാദ് കടമുറികൾ വാടകയ്ക്ക് എടുത്ത് പന്തൽ ഡെക്കറേഷൻ സ്ഥാപനം നടത്തുകയായിരുന്നു.
25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി സിയാദ് പറഞ്ഞു. റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മുകൾനിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അതിഥിതൊഴിലാളികൾ നേരത്തെ ഒഴിഞ്ഞുപോയതിനാൽ ദുരന്തം ഒഴിവായി.
കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശം
കനത്ത മഴയിലും കാറ്റിലും കേരളത്തിൽ പലയിടങ്ങളിലായി അപകടങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. അടൂരിൽ മഴയിലും കാറ്റിലും വീടിനു മുകളിലേക്ക് മരം വീണു. അടൂർ തട്ട മങ്കുഴി പ്രീതാ ഭവനിൽ ശശികുമാറിന്റെ വീടിനു മുകളിലേക്കാണ് മരം വീണത്.. ഇന്ന് ഉച്ചയോടെ വീശിയ കനത്ത കാറ്റിൽ വീടിനു സമീപത്തു നിന്ന മരം പിഴുത് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ആളപായം ഒന്നുമില്ല. വീടിന് നാശനഷ്ടം സംഭവിച്ചു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

