ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 5.1 ശതമാനത്തില്‍ നിന്നും മെയില്‍ 5.6 ശതമാനത്തിലെത്തി. പീരിയോഡിക്ക് ലേബര്‍ ഫോഴ്‌സ് സര്‍വേയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. റൂറല്‍, അര്‍ബര്‍ പ്രദേശങ്ങളിലെ ജോലി തേടുന്ന യുവതീ യുവാക്കള്‍ക്ക് വെല്ലുവിളി ഉയരുന്നുവെന്നതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പലവിധ കാരണങ്ങളാല്‍ തൊഴിലില്ലായ്മ ഉയര്‍ന്നുവരുന്നതായി മിനിസ്ട്രി ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷനും വ്യക്തമാക്കുന്നുണ്ട്.
ALSO READ: അഹമ്മദാബാദിലെ ആകാശ ദുരന്തം: ആദ്യം പുറത്തുവന്ന ദൃശ്യങ്ങൾ പകർത്തിയത് പതിനേഴുകാരൻ, ചോദ്യം ചെയ്ത് പൊലീസ്
റൂറല്‍ പ്രദേശങ്ങളില്‍ തൊഴിലില്ലായ്മ ശക്തമായി തന്നെ ഉയര്‍ന്നിട്ടുണ്ട്. 15നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ തൊഴിലില്ലായ്മ ഏപ്രില്‍ മാസത്തിലെ 12.3%ത്തില്‍ നിന്നും 13.7 ശതമാനമായി ഉയര്‍ന്നു. അര്‍ബന്‍ മേഖലയില്‍ 17.2 ശതമാനത്തില്‍ നിന്നും 17.9 ശതമാനമായാണ് തൊഴിലില്ലായ്മ ഉയര്‍ന്നത്. മൊത്തത്തില്‍ റൂറല്‍ മേഖലയിലെ തൊഴിലില്ലായ്മ 5.4 ശതമാനവും അര്‍ബന്‍ മേഖലയില്‍ 5.9 ശതമാനവുമാണ്.
ALSO READ: ബി ആർ അംബേദ്കറെ അപമാനിച്ചു; ലാലു പ്രസാദ് യാദവിന് നോട്ടീസ് അയച്ച് ബിഹാർ പട്ടികജാതി കമ്മീഷൻ
പ്രൈമറി സെക്ടര്‍ എംപ്ലോയ്‌മെന്റ് ഏപ്രിലിലെ 45.9 ശതമാനത്തില്‍ നിന്നും 43.5 ശതമാനമായി കുറയുകയാണ് മെയില്‍ സംഭവിച്ചത്. അതേസമയം വര്‍ക്കര്‍ പോപ്പുലേഷന്‍ അനുപാതം പരിശോധിച്ചാല്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ പോപ്പുലേഷനില്‍ മെയില്‍ കുറവ് സംഭവിച്ചിട്ടുള്ളത് വ്യക്തമാണ്. ഏപ്രിലില്‍ 52.8 ശതമാനമായിരുന്ന ഈ അനുപാതം, മെയില്‍ 51.7 ശതമാനമായാണ് കുറഞ്ഞത്. റൂറല്‍ പ്രദേശങ്ങളില്‍ ഇത്, 54.1 ശതമാനവും അര്‍ബന്‍ പ്രദേശങ്ങളില്‍ 46.9 ശതമാനവുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

