യുപി മന്ത്രിക്ക് വധഭീഷണി, കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ഉത്തർപ്രദേശിൽ മന്ത്രിയ്ക്ക് വധ ഭീഷണി ലഭിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹസ്രത്ഗഞ്ചിലെ കോട്ട്‌വാലി പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ക്യാബിനറ്റ് മന്ത്രി നന്ദ് ഗോപാൽ ഗുപ്തയ്ക്കാണ് വധഭീഷണി ലഭിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ 19-നായിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോളുകൾ തുടർച്ചയായി വരികയായിരുന്നു. ഇതോടെ അദ്ദേഹം പൊലീസിൽ പരാതി നൽകി. പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

ഇതിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രതിയുമായി ബന്ധപ്പെട്ടതോ കേസുമായി ബന്ധപ്പെട്ടതോ ആയ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News