ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ മുതിര്‍ന്ന പൗരനെ തല്ലി പൊലീസ് ഉദ്യോഗസ്ഥന്‍. ചോദ്യത്തിന് കൃത്യമായി മറുപടി പറയാത്തതും ഉറക്കെ സംസാരിച്ചതുമാണ് പൊലീസുകാരനെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുഹ്‌റം ഘോഷയാത്രയ്ക്ക് മുന്നോടിയായി ഡിജെ ഓപ്പറേറ്റര്‍മാരെ തേടി എത്തിയതായിരുന്നു പൊലീസ്.
ALSO READ: പോരാട്ടവീഥിയിലെ ‘ആദർശ’ക്കരുത്ത്: ഇന്ത്യയിലെ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന് കേരളത്തിന്‍റെ സംഭാവനയായി ആദർശ് എം സജി
അടച്ചിട്ട ഒരു ഡിജെ ഷോപ്പിന് മുന്നില്‍ ഇരിക്കുകയായിരുന്നു മര്‍ദനമേറ്റയാള്‍. ഡിസി രജ്പുത്ത് എന്ന ഉദ്യോഗസ്ഥന്‍ ഇയാളോട് പുറത്തിരിക്കുന്ന ബോര്‍ഡിനെ കുറിച്ച് ചോദിച്ചു. എന്നാല്‍ കേള്‍ക്കുറവുണ്ടായിരുന്ന അദ്ദേഹത്തിന് ചോദ്യം കൃത്യമായി മനസിലായില്ല. ഓഫീസര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, ഇദ്ദേഹത്തിന്റെ പ്രതികരണം കുറച്ച് ഉറക്കെയായി പോയി. ഇത് ഉദ്യോഗസ്ഥനെ ചൊടിപ്പിക്കുകയും. പ്രായമേറെയുള്ള ഇദ്ദേഹത്തെ അടിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഉറക്കെ സംസാരിക്കുന്നോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം.
UP Police officer slapped and beat hearing impaired elderly man for speaking loudly
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

