ഇച്ചിരി തക്കാളിയും സവാളയും ദോശമാവും മാത്രം മതി! ഉണ്ടാക്കാം കൊതിയൂറും ഊത്തപ്പം

uthappam

എന്നുമാണ് ദോശയും അപ്പവുമൊക്കെ അകഴിച്ച് മടുത്തോ? എങ്കിൽ ഇന്നൊരു ഊത്തപ്പം ഉണ്ടാക്കിയാലോ. തക്കാളിയും സവാളയുമൊക്കെയിട്ട് തയ്യാറാക്കിയ നല്ല ആവി പറക്കും ഊത്തപ്പം ഉണ്ടാക്കിയാലോ?

ആവശ്യമായ ചേരുവകൾ

പച്ചരി
ഉഴുന്ന്
ഉലുവ
സവാള, തക്കാളി- ഒന്ന് വീതം
പച്ചമുളക്- 3 എണ്ണം
മല്ലിയില- ആവശ്യത്തിന്

ALSO READ; ഇതുണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും വേണ്ട! തയ്യാറാക്കാം നല്ല കിടിലൻ ചുട്ടരച്ച തേങ്ങാ ചമ്മന്തി

തയ്യാറാക്കുന്ന രീതി

ആദ്യം ആവശ്യത്തിന് പച്ചരി വെള്ളത്തിൽ കുതിർത്ത് വെക്കണം, ഒപ്പം മറ്റൊരു പാത്രത്തിൽ ഉഴുന്നും ഉലുവയും കുതിർക്കാൻ വെക്കണം. കുതിർന്നു കഴിയുമ്പോൾ ഇവ രണ്ടും നന്നായി അരച്ചെടുക്കുക.ഇവ യോജിപ്പിച്ച് പുളിക്കാൻ വെക്കുക എന്നതാണ് അടുത്ത ഘട്ടം.മാവ് പുളിച്ച് വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിവെക്കാൻ മറക്കരുത്.

ഇനി സവാള, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ഓരോന്ന് വീതമെടുത്ത് വളരെ ചെറുതായി അരിഞ്ഞെടുക്കുക. ശേഷം തവ അടുപ്പത്ത് വെച്ച് എണ്ണ തേച്ച് ചൂടാക്കി എടുക്കുക. ഇനി ദോശ പരത്തുന്നതുപോലെ മാവ് പരത്തി എടുക്കണം. ദോശയ്ക്ക് ആലാപനം കട്ടി വേണ്ടതുണ്ട് എന്നകാര്യം ഓർമ്മവേണം. മാവ് ഒഴിച്ചാൽ ഉടൻ തന്നെ അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികൾ അതിലേക്ക് ചേർക്കാം. പച്ചക്കറി ചേർത്ത ശേഷം ഇതിന് പുറത്തുകൂടി അൽപ്പം നെയ്യ് തൂവുക. ഇനിയിതൊരു അടപ്പ് വെച്ച് അടച്ച് വേവിക്കണം. ഒരു വശം വെന്തുകഴിഞ്ഞാൽ തിരിച്ചിട്ട് വേവിക്കണം.
ഇതോടെ രുചിയേറുംജ് ഊത്തപ്പം റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News