‘വഖഫ് ബില്ലിന്‍റെ പേരിൽ ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുന്നു’: മന്ത്രി വി അബ്ദുറഹ്മാൻ

minister v abdurahiman inaugurates-cm-minority-research-fellowship-kerala

വഖഫ് ബില്ലിന്‍റെ പേരിൽ ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം – ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ സംരക്ഷിക്കും. അവരുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ നൽകണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണ്. മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്ന് ആർക്കും അഭിപ്രായമില്ല. അവരെ സംരക്ഷിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ; ‘ഇതൊരു മുസ്ലീം വിഷയം മാത്രമല്ല, മാലികാവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റം’; പ്രതികരണവുമായി അബ്ദുസ്സമദ് പൂക്കോട്ടൂർ

ഇനി ഭേദഗതി അവിടെ ഉപകാരപ്പെടുമെങ്കിൽ സർക്കാർ അത്‌ ചെയ്യും. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ തിരിച്ചറിയേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഏത് നിയമ ഭേദഗതിയും കേരളത്തിലെ വഖഫ് സ്വത്തുക്കളെയോ, സ്ഥാപനങ്ങളെയോ ബാധിക്കില്ല. അവയ്‌ക്കെല്ലാം സംസ്ഥാന സർക്കാർ സംരക്ഷണം നൽകും. രാജ്യത്തെ മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുന്നതിന്‍റെ കേന്ദ്ര നീക്കത്തിന്‍റെ ഭാഗമാണ് വഖഫ് ബില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വഖഫ് ബില്ലിൽ വിവാദപ്രസ്താവനയുമായി ബീഹാർ ഉപ മുഖ്യമന്ത്രി

വഖഫ് ബില്ലിൽ വിവാദപ്രസ്താവനയുമായി ബീഹാർ ഉപ മുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. ബിൽ അംഗീകരിക്കാത്തവർ രാജ്യദ്രോഹികളെന്നാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. എതിർക്കുന്നവരെ ജയിലിൽ അടക്കുമെന്നും വിജയ് കുമാർ സിൻഹ പറഞ്ഞു. ഇത് പാക്കിസ്ഥാനല്ല, ഹിന്ദുസ്ഥാനാണെന്നും സിൻഹ കൂട്ടിച്ചേർത്തു. വൻ പ്രതിഷേധമാണ് സിൻഹയുടെ പരാമർശങ്ങൾക്കെതിരെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News