ടി 20യിലെ ചക്രവർത്തി തന്നെയാണ് വരുൺ ചെക്രവർത്തി; നേടിയത് മറ്റാർക്കുമില്ലാത്ത റെക്കോർഡ്

varun chakaravarthy

ഇന്ത്യൻ ബാറ്റർമാർ കളി മറന്നപ്പോൾ രാജ്കോട്ടിലെ മൂന്നാം ടി-20യില്‍ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. 26 റണ്‍സിനാണ് ആതിഥേയർ പരാജിതരായത്. ഇന്ത്യൻ നിരയിൽ ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ് ബാറ്റിങ്ങിൽ തിളങ്ങിയത്.

172 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുമ്പിൽ ഉയർത്തിയത്. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടാൻ മാത്രമേ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് സാധിച്ചുള്ളൂ.

Also Read: ജസ്പ്രിത് ബുംറ ഐസിസി പുരുഷ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

എന്നാൽ മത്സരഫലം പരാജയമായിരുന്നെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുത്തത് ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തിയെയാണ്. ടി-20 ക്രിക്കറ്റിൽ രണ്ടാം തവണ ഒരു മത്സരത്തിൽ തന്നെ 5 വിക്കറ്റ് വീഴ്ത്തിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം വരുൺ ചക്രവര്‍ത്തി സ്വന്തമാക്കിയത്.

നാല് ഓവറില്‍ വെറും 24 റണ്‍സ് വിട്ടുകൊടുത്താണ് വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തോടെ മറ്റൊരു റെക്കോർഡും വരുൺ ചക്രവർത്തി സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യില്‍ പരാജയപ്പെട്ട മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് താരത്തിന് സ്വന്തമായിരിക്കുന്നത്.

Also Read: ഗോള്‍വേട്ട തുടര്‍ന്ന് റൊണാൾഡോ; അൽനസറിന് ഉജ്ജ്വല ജയം

പരമ്പരയിലെ നാലാം മത്സരം ജനുവരി 31ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ്. നാലാം മത്സരം വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News