പിടിവലിയ്ക്ക് അന്ത്യമില്ലേ ? കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി നിരന്ന് നിൽക്കുന്നത് ഒരു ഡസനോളം നേതാക്കൾ, ഹൈക്കമാൻഡുമായി ചർച്ച നടത്തി മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷ ചർച്ചകൾക്കിടെ ഹൈക്കമാൻഡുമായി ചർച്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ ഉൾപ്പെടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ അധ്യക്ഷ സ്ഥാനത്തിന് വേണ്ടി രംഗത്തുള്ള കൊടിക്കുന്നിൽ സുരേഷും ഹൈബി ഈഡനും വി ഡി സതീശനെ കേരള ഹൗസിൽ എത്തി കണ്ടു.

കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടി വലിയ പിടിവലി നടക്കുന്നതിനിടെ ആണ് മുഖ്യമന്ത്രി വിഡി സതീശന് ദില്ലിയിൽ എത്തി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. ആദ്യം കെസി വേണുഗോപാലിൻ്റെ വസതിയിൽ എത്തിയിരുന്നു കൂടിക്കാഴ്ച. പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ചെയർപേഴ്സൺ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും വിഡി സതീശൻ കൂടിക്കാഴ്ച നടത്തി.

ALSO READ:നീറ്റ് ചോദ്യ പേപ്പർ ചോർച്ച: എൻടിഎ പിരിച്ചുവിടണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് സിപിഐഎം

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആൻ്റോ ആൻ്റണി, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന എങ്കിലും ഒരു ഡസനോളം നേതാക്കളാണ് നീക്കങ്ങൾ നടത്തുന്നത്. കേരള ഹൗസിൽ എത്തി വി ഡി സതീശനുമായി കൊടിക്കുന്നിൽ സുരേഷും, ഹൈബി ഈഡനും കൂടിക്കാഴ്ച നടത്തി.

അടുത്ത ആഴ്ചയോട് കൂടി പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഹൈക്കമാൻഡ് നടത്തുന്നത്. അതിനിടെ ഇരട്ടപ്പദവി പാടില്ലെന്നും, എംഎൽഎയോ, എംപിയോ അല്ലാത്തവർ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യവും ഒരു വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News