എന്തുകൊണ്ട് ഇന്ത്യ വെടിനിർത്തലിന് തയ്യാറായി? എന്താണ് ട്രമ്പിന്റെ ലക്ഷ്യം? മധ്യസ്ഥതക്ക് പിന്നിലെ കാരണങ്ങൾ

ഇന്ത്യയുടെയും പാകിസ്ഥാന്റെയും വെടിനിർത്തലും ഇന്ത്യയുടെ വിദേശനയത്തെയും പറ്റി ഇന്ത്യൻ നയതന്ത്രജ്ഞ വേണു രാജാമണി കൈരളി ന്യൂസിനോട് സംസാരിക്കുന്നു.

ട്രമ്പും ട്രമ്പ് അഡ്മിനിസ്ട്രേഷനും ഇടപെട്ടിട്ടുണ്ട് എന്നുള്ളത് വളരെ വ്യക്തമായ കാര്യമാണ്. മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയഴ്സ് ഇന്ത്യയുടെ ഒരു ഔദ്യോഗിക നിലപാട് പുറത്തേക്ക് പറയുന്നു എന്നുള്ളത് മാത്രമേയുള്ളൂ. എത്രത്തോളം ഫോൺ കോളുകൾ നടന്നു ആര് ആരോട് സംസാരിച്ചു എന്ന വിവരങ്ങൾ മുഴുവൻ പുറത്തു വന്നിട്ടുണ്ട്. അതു പ്രകാരം അമേരിക്കൻ സർക്കാരും ഇന്ത്യൻ ഗവൺമെന്റുമായിട്ട് ബന്ധം ഉണ്ടായിരുന്നു.
പാകിസ്ഥാനിലെ ഗവൺമെന്റുമായിട്ടും ബന്ധം ഉണ്ടായിരുന്നു. പാകിസ്ഥാൻ ആർമി ജനറലിനെ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് റൂബിയോ ഡയറക്റ്റ് ആയിട്ട് വിളിച്ചു. അമേരിക്കൻ വൈസ് പ്രസിഡന്റ് വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു. ഇതൊരു യാഥാർഥ്യമാണ്.

എന്നാൽ ഇപ്പോൾ വിദേശകാര്യ മന്ത്രാലയം പറയുന്നത് ഔദ്യോഗികമായി നമ്മൾ ഒരു മൂന്നാം കക്ഷി അല്ലെങ്കിൽ മറ്റൊരു സ്ഥാപനത്തിന്റെയോ രാജ്യത്തിന്റെയോ, അത് യുഎൻ ആകാം യുഎസ് ആകാം അവരുടെ മധ്യസ്ഥതയോട് നമുക്ക് യോജിപ്പില്ല എന്നുള്ളതാണ്. ഇത് നീണ്ടകാലമായി ഉള്ള ഇന്ത്യയുടെ നിലപാടാണ് ഇപ്പോൾ ഇതിനെ ചൊല്ലി പ്രതിപക്ഷം ഗവൺമെന്റിനെ വിമർശിച്ചു തുടങ്ങിയിട്ടുണ്ട്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ വിമർശനം വരുന്നു എന്നറിഞ്ഞു കൊണ്ട് മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയർ്സ് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയതാണ്. എന്നാൽ നമ്മുടെ ഔദ്യോഗിക നിലപാട് ട്രമ്പിനെ ബാധിക്കുന്നില്ല അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനെ ലോകം ഒരു പീസ് മേക്കർ ആയി കാണണം എന്നതാണ്. അങ്ങനെവരുമ്പോൾ ഈ അടുത്ത കാലത്തുണ്ടായിരുന്ന ഏറ്റവും വലിയ ഒരു വിജയമാണ് ഇത്. അമേരിക്കൻ സർക്കാർ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഇടയിൽ ചർച്ചകൾ നടത്തി ഈ ഒരു വെടിനിർത്തൽ ഒത്തീർപ്പിൽ കൊണ്ടെത്തിച്ചത് എന്നുള്ളത്. അതുകൊണ്ട് അദ്ദേഹം അത് പരസ്യമായി തന്നെ പറയുന്നു.

സൗദിയിലെ പ്രസംഗത്തിന്റെ മറ്റൊരു പശ്ചാത്തലം എന്ന് പറയുന്നത് സൗദി സന്ദർശനത്തിന്റെ ഒരു പ്രധാന അജണ്ട, ആ റീജിയണിൽ ഉള്ള എല്ലാ കോൺഫ്ലിക്റ്റ്സുമാണ്. അത് ഗാസയിലെ യുദ്ധമാണെങ്കിലും, യമനിലെ പ്രശ്നങ്ങൾ ആണെങ്കിലും ലെബനനിലെ പ്രശ്നങ്ങൾ ആണെങ്കിലും ഇതെല്ലാം അവിടുത്തെ ഒരു ചർച്ചാവിഷയമാണ് മാത്രമല്ല ബാക്ഗ്രൗണ്ടിൽ ഇറാനുമായുള്ള പ്രശ്നങ്ങളും അതുപോലെതന്നെ റഷ്യ യുക്രയിൻ ചർച്ചകളും എല്ലാം നടക്കുന്നുണ്ട്.

അപ്പോ വളരെ സങ്കീർണമായ ഒരു ലോകാവസ്ഥയിൽ ട്രംപ് സ്വയം ഒരു പീസ് മേക്കർ ആകാൻ ആഗ്രഹിക്കുന്നു അതിൽ അദ്ദേഹം ഉദ്ദേശിക്കുന്നത് മറ്റ് ലോകസമൂഹത്തെ അല്ല അദ്ദേഹത്തിന്റെ ഡൊമസ്റ്റിക് ഓഡിയൻസിനെ തന്നെയാണ്. ഡൊമസ്റ്റിക് ഓഡിയൻസിന്റെ മുന്നിൽ അദ്ദേഹത്തിന്റെ സപ്പോർട്ടേഴ്സിന്റെ മുന്നിൽ അദ്ദേഹം ഒരു ലോക സ്റ്റേറ്റ്സ്മാൻ ആയി തിളങ്ങുന്നു എന്നത് അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് റിസൾട്സ് ഉണ്ടാകുന്നു എന്ന് അദ്ദേഹം കാണിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം ആവർത്തിച്ച് ആവർത്തിച്ച് ആ കാര്യം പറയുന്നത്.

ഇന്ത്യയിലെ വലിയൊരു വിഭാഗം ആൾക്കാർ അറിയാൻ ആഗ്രഹിക്കുന്നത് എന്താണ് വെടിനിർത്തൽ അം​ഗീകരിച്ചതിന്റെ പിന്നിലെ ഇന്ത്യയുടെ റീസണിങ് എന്നുള്ളതാണ്. എന്തുകൊണ്ട് യുദ്ധം തുടർന്നില്ല എന്ന് പറഞ്ഞ് വലതുപക്ഷക്കാർ തന്നെ ഗവൺമെന്റിനെ വിമർശിക്കുന്നുണ്ടെന്നും വേണു രാജാമണി പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം യുദ്ധം ഏതു രീതിയിൽ നമ്മൾ നോക്കിയാലും ഇരു രാജ്യങ്ങളിലെ ജനങ്ങൾക്കും ഗുണകരമായ ഒരു കാര്യമല്ല അതുകൊണ്ട് ഈ ഒരു പ്രത്യേക ഘട്ടത്തിൽ അമേരിക്ക ഇടപെട്ട് ഒരു സീസ്ഫയർ ഉണ്ടായാൽ അതിൽ നിന്നും പ്രത്യേകിച്ചും അതിർത്തിയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും. അതുപോലെതന്നെ അപ്പുറത്ത് പാകിസ്ഥാനിൽ താമസിക്കുന്ന സാധാരണ പാകിസ്ഥാൻകാർക്കും ഒരുപാട് ആശ്വാസം വന്നിട്ടുണ്ട്. അതുകൊണ്ട് ഒരു യുദ്ധം ഉണ്ടാകാതെ എങ്ങനെ നമുക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കണം എന്നുള്ളതായിരിക്കും നമ്മുടെ ലക്ഷ്യം രണ്ടു മൂന്ന് ദിവസം മുമ്പ് നമ്മുടെ മുൻ കരസേന മേധാവി പറഞ്ഞു ‘എന്നോട് യുദ്ധം ചെയ്യാൻ പറഞ്ഞാൽ ഞാൻ ഉടനെ ബോർഡറിലേക്ക് പോകും എന്നാൽ എന്റെ ഫസ്റ്റ് പ്രിഫറൻസ് എന്നും ഡിപ്ലമസി ആണ്’ എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. യുദ്ധം ഒരു ബോളിവുഡ് സിനിമ പോലെയല്ല ടെലിവിഷൻ ചാനലുകാർ കാണിക്കുന്നത് പോലെ അല്ല എന്നും അദ്ദേഹം എടുത്തു പറഞ്ഞു. അതുകൊണ്ട് യുദ്ധം എന്ന കാര്യം വളരെയധികം ഗൗരവമുള്ള ഒരു കാര്യമാണ് വളരെയധികം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരു വസ്തുതയാണ് അതിലേക്ക് നമുക്ക് വളരെ ആലോചിച്ച് സൂക്ഷിച്ചു വേണമേ കടക്കേണ്ട കടക്കാൻ പാടുള്ളൂ.

ഇന്നത്തെ സാഹചര്യത്തിൽ അത് അമേരിക്കയുടെ ഈ ഒരു ഇൻഫോർമൽ മധ്യസ്ഥതയിലൂടെ ആണെങ്കിലും ഈ ഒരു സീസ്ഫയർ ഉണ്ടായത് നല്ലതായിരുന്നു എന്ന് മാത്രമേ എനിക്ക് പറയുവാനുള്ളൂ. ഇതിനു മുമ്പും കാർഗിൽ യുദ്ധത്തിന്റെ സമയത്ത് അമേരിക്ക ഇടപെട്ട് പാകിസ്ഥാനെ പ്രഷർ ചെയ്തിട്ടാണ് കാർഗിലിൽ നിന്നും പാകിസ്ഥാനി ട്രൂപ്പിനെ പിൻവലിക്കുന്നത്. ഇപ്പോൾ ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തിയിൽ ഉണ്ടായിരുന്ന സീസ്ഫയറിന് മധ്യസ്ഥത വഹിച്ചത് യുഎഇ ആണ് എന്നാണ് പരസ്യമായി പലരും വിശ്വസിക്കുന്നത്. അതുകൊണ്ട് നമുക്ക് ഒഫീഷ്യൽ ആയിട്ട് ഒരു പൊസിഷൻ ഉണ്ടെങ്കിലും പലപ്പോഴും അൺഒഫീഷ്യൽ ആയിട്ട് നമ്മുടെ താല്പര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മൂന്നാമത് ഒരു കക്ഷിയുടെ മധ്യസ്ഥത തേടുന്നതിൽ അല്ലെങ്കിൽ അത് സ്വീകരിക്കുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ എന്നും വേണി രാജാമണി പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായിട്ടുള്ള ട്രേഡ് എന്തായിരുന്നാലും വളരെ ഉയർന്ന നിലവാരത്തിൽ നിൽക്കുന്ന ഒന്നാണ് പാകിസ്ഥാനുമായിട്ട് അമേരിക്കക്ക് പേരിനു പോലും ട്രേഡ് ഉള്ള ഒരു രാജ്യമല്ല ട്രേഡിൽ ഉള്ള നേട്ടം നോക്കിയല്ല ഈ തീരുമാനം എടുത്തിട്ടുള്ളത്. നേരെ മറിച്ച് പരസ്യമായി അറിയാത്ത പല സാഹചര്യങ്ങളും ഉണ്ട്.

അമേരിക്കയുടെ ന്യൂയോർക്ക് ടൈംസിൽ നിന്നും വന്ന ഒരു റിപ്പോർട്ട് സൂചിപ്പിച്ചത് അമേരിക്കക്കാർക്ക് എന്തോ ഒരു വളരെ അലാർമിങ് ആയ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചു എന്നാണ്. പാകിസ്ഥാൻ ഉള്ളിൽ നിന്നും, അതുകൊണ്ടാണ് ഇന്റലിജൻസ് റിപ്പോർട്ട്സ് ലഭിച്ചു മനസ്സിലാക്കിയ ശേഷമാണ് ഇത് ഞങ്ങളുടെ ബിസിനസ് അല്ല ഞങ്ങൾ ഇടപെടുന്നില്ല എന്ന് പറഞ്ഞിരുന്ന അമേരിക്കൻ സർക്കാർ 24 മണിക്കൂറിനുള്ളിൽ അവരുടെ നിലപാട് മാറ്റുകയും വളരെ സജീവമായി ഇതിലേക്ക് ഇറങ്ങി ഇരുവശത്തെയും ഫോൺ വിളിച്ച് ഒരു ഒത്തുതീർപ്പിലേക്ക് കൊണ്ടെത്തിച്ചത്.

അപ്പോൾ ആ അലാർമിങ് ഇൻറലിജൻസ് എന്താണ് എന്നുള്ളതാണ് ലോകം അറിയാൻ ആഗ്രഹിക്കുന്നത് ഇതിനെകുറിച്ചുള്ള ഊഹാപാഹങ്ങൾ ന്യൂക്ലിയർ സംബന്ധമായ എന്തെങ്കിലും ആയിരിക്കും എന്നുള്ളതാണ് ആ സമയത്ത് ഈ ഇന്ത്യ പാകിസ്ഥാൻ സംഘട്ടനം നടക്കുന്ന സമയത്ത് ആ റീജണൽ ഒരു എർത്ത്ക്വേക് ഉണ്ടായി. അപ്പോ എർത്ത്ക്വേക്ക് കാരണം പാകിസ്ഥാനിലെ ന്യൂക്ലിയർ വെപ്പൺസ് സ്റ്റോർ ചെയ്യുന്ന സൈറ്റിൽ എന്തെങ്കിലും വിള്ളൽ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് ഒരു സംശയമാണ്

മറ്റൊന്ന് ഇന്ത്യ ഉദ്ദേശിച്ചിട്ടില്ലെങ്കിലും അബദ്ധത്തിൽ ഇന്ത്യ ടാർഗറ്റ് ചെയ്ത എയർപോർട്സും മറ്റ് നമ്മടെ സ്ഥലങ്ങളും അവയിൽ ഒന്ന് അബദ്ധത്തിൽ അതൊരു ന്യൂക്ലിയർ വെപ്പൺ സ്റ്റോറേജ് സൈറ്റിന് അടുത്തു ചെന്ന് വീഴുകയും ഇതുപോലുള്ള മിസൈൽ ആക്രമണം വീണ്ടും ഉണ്ടായാൽ ചിലപ്പോൾ ആക്സിഡന്റ് ആയിട്ട് ഒരു ന്യൂക്ലിയർ എക്സ്പ്ലോഷൻ ഉണ്ടായിക്കാം എന്നതായിരുന്നു ഈ ഇന്റലിജൻസ് റിപ്പോർട്ട് എന്നെല്ലാം ഇന്റർനാഷണൽ മീഡിയയിൽ ഒരുപാട് സ്പെക്കുലേഷൻ ഉണ്ട്. നമുക്ക് യാഥാർത്ഥ്യം എന്താണെന്ന് അറിയില്ല. എന്തായിരുന്നാലും പെട്ടെന്ന് നമ്മുടെ നിലപാട് മാറ്റി ഒരു സീസ്ഫയർ എഗ്രി ചെയ്യാൻ ഇന്ത്യ തയ്യാറായാൽ അതിന് തക്കതായ കാരണം ഉണ്ടാകും. ആ കാരണം ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും എന്നാണ് എന്റെ വിശ്വാസം. വേണു രാജാമണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News