
ഇന്ത്യൻ ഉപയോക്താക്കൾക്കായി വിഐയും മെറ്റയും ചേർന്ന് പുതിയൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ്. സാധാരണയായി വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേഡുകളോ ഒടിപിയോ നൽകണം. എന്നാൽ വിഐയും മെറ്റയും അവതരിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയായ സൈലന്റ് മൊബൈൽ വെരിഫിക്കേഷൻ (SMV) ഉപയോഗിച്ചാൽ പാസ്‌വേഡുകളോ ഒടിപിയോ ഇല്ലാതെ തന്നെ ലോഗിൻ ചെയ്യാൻ കഴിയും. അതിനുപകരം വിഐയുടെ മൊബൈൽ നെറ്റ്‌വർക്ക് ഉപയോക്താവിന്റെ തിരിച്ചറിയൽ സ്വയം നടത്തുന്നു. മെറ്റ തുടങ്ങുന്ന ഈ സാങ്കേതികവിദ്യ ഭാവിയിൽ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിക്കാനാണ് വിഐ ശ്രമിക്കുന്നത്
എന്താണ് സൈലന്റ് മൊബൈൽ വെരിഫിക്കേഷൻ?
വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താവ് തന്റെ മൊബൈൽ നമ്പർ മാത്രം നൽകിയാൽ മതി. തുടർന്ന് വിഐയുടെ നെറ്റ്‌വർക്ക് ആ നമ്പർ ഉപയോക്താവിന്റെ സിമ്മുമായി ബന്ധിപ്പിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. പരിശോധന വിജയിച്ചാൽ ഉടൻ തന്നെ ലോഗിൻ ചെയ്യാൻ കഴിയും. എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ ലോഗിൻ അനുവദിക്കില്ല.
ALSO READ :മുഖവും ശബ്ദവും സ്കാൻ ചെയ്‌താൽ മതി; സ്വന്തം എഐ അവതാർ നിർമിക്കാൻ ഗൂഗിളിന്റെ പുതിയ ഫീച്ചർ
സൈലന്റ് മൊബൈൽ വെരിഫിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത, എസ്‌എംഎസോ ഒടിപിയോ കാത്തിരിക്കാതെ തന്നെ വേഗത്തിൽ ലോഗിൻ ചെയ്യാൻ കഴിയുമെന്നതാണ്. ഒടിപി തട്ടിപ്പുകൾ, ഫിഷിംഗ്, സോഷ്യൽ എൻജിനീയറിംഗ് തട്ടിപ്പുകൾ എന്നിവയിലൂടെ നടക്കുന്ന സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാനും ഈ സംവിധാനം സഹായിക്കും. കൂടാതെ ഡിജിറ്റൽ ഐഡന്റിറ്റി മോഷണം ഒരു പരിധിവരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
പുതിയ ലോഗിൻ സംവിധാനങ്ങൾ നോക്കിയാലോ.
* പുതിയ അക്കൗണ്ട് രജിസ്ട്രേഷൻ
* മൊബൈൽ നമ്പർ വെരിഫിക്കേഷൻ
* ലോഗിൻ, റീ-ലോഗിൻ പ്രക്രിയകൾ
* അക്കൗണ്ട് റിക്കവറി
* സുരക്ഷാ പരിശോധനകൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

