
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ “ഉടൻ മരിക്കും” എന്നും അതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്നും യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. പാരീസിൽ വെച്ച് നടന്ന ഒരു അഭിമുഖത്തിനിടെയാണ് സെലെൻസ്‌കി ഇത്തരം പരാമർശം നടത്തിയത്. റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങൾ ഉണ്ടായതിനിടെയാണ് സെലൻസ്കിയുടെ ഈ പരാമര്‍ശം.
“അദ്ദേഹം (പുടിൻ) ഉടൻ മരിക്കും, അത് ഒരു വസ്തുതയാണ്, അതോടെ യുദ്ധം അവസാനിക്കും,”-എന്നായിരുന്നു സെലൻസ്കി പറഞ്ഞത്. ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരെ കാണവെയാണ് അദ്ദേഹം ഈ വാദം ഉന്നയിച്ചത്.
കുറച്ച് മാസങ്ങളായി പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിക്കുന്നുണ്ട്. റഷ്യൻ നേതാവ് നിർത്താതെ ചുമയ്ക്കുന്നതിന്റെയും കൈകാലുകൾ സ്വമേധയാ ചലിപ്പിക്കുന്നതിന്റെയും വീഡിയോകൾ അഭ്യൂഹങ്ങൾക്ക് കൂട്ടിയിരുന്നു. മുൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിൻ മേശയിൽ പിടിച്ചുകൊണ്ട് കസേരയിൽ ചാരിയിരിക്കുന്ന ഒരു വിഡിയോയും വലിയ ചര്‍ച്ചയായിരുന്നു
പുടിന് പാർക്കിൻസൺസ് രോഗമുണ്ടെന്നും അദ്ദേഹം ക്യാൻസറുമായി പോരാടുകയാണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ക്കുകളോടൊന്നും ക്രെംലിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here