
പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ സൈഫുൾ ഇസ്ലാം ഷേഖ്, ചമ്പ കൗൾ എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നതിനിടെ പെരുമ്പാവൂർ സൗത്ത് നിന്നാണ് ഇവർ പിടിയിലായത്. പെരുമ്പാവൂർ എ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ കണ്ടെത്തി.
എട്ടു പൊതികളിലായി ഏകദേശം 12 കിലോയോളം കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. ചെറിയ പൊതികളാക്കി അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താൻ ആണ് ഇവർ ഒഡീഷനിൽ നിന്നും കഞ്ചാവ് എത്തിച്ചത്.
ALSO READ; വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവം; പ്രതി ബെയ്ലിൻ ദാസ് പിടിയിൽ
അതേസമയം, ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1950 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 79 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 80 പേരാണ് അറസ്റ്റിലായത്.
ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് ബീഡി (53 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 14 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here