
ഗുയാനയില്‍ നിന്നുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗികാത്രിമ പരാതി. പതിനൊന്ന് സ്ത്രീകളെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കരീബിയന്‍ ആസ്ഥാനമായ സ്‌പോര്‍ട്‌സ് മാക്‌സ് ടിവിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ ദേശീയടീമിലെ അംഗമാണ് ഇയാള്‍ എന്നാണ് വിവരം.
പതിനൊന്ന് സ്ത്രീകളെ പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഗുയാന ആസ്ഥാനമായുള്ള ദിനപത്രത്തിലാണ് ആദ്യം ഈ റിപ്പോര്‍ട്ട് വന്നത്.
ALSO READ: സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെയും കേരളാ കെയർ പാലിയേറ്റീവ് ഗ്രിഡിന്റെ പ്രവർത്തനത്തിന്റെയും ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും
ക്രിക്കറ്റര്‍ പീഡിപ്പിച്ചവരില്‍ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുണ്ടെന്നും ഈ കുട്ടിയെ ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഈ സംഭവവികാസങ്ങള്‍ തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നുമാണ് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് കിഷോര്‍ ഷാലോയുടെ പ്രതികരണം.
2024ല്‍ ഓസ്‌ട്രേലിയെ തോല്‍പ്പിച്ച മത്സരത്തില്‍ ടീമില്‍ ഉണ്ടായിരുന്ന താരമാണ് പ്രതിയെന്നാണ് ഇരകളുടെ അഭിഭാഷകനായ നിഗല്‍ ഹ്യൂഗ്‌സ് പറയുന്നത്. മത്സര ശേഷം തിരികെ എത്തിയ ഇയാളെ വലിയ സ്വീകരണം നല്‍കിയാണ് വരവേറ്റതെന്ന് അഭിഭാഷകന്‍ പറയുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here