വിംബിൾഡൺ 2025 | കിരീടം സ്വന്തമാക്കാനായി പോരാടുന്ന മികച്ച 5 താരങ്ങൾ

wimbledon 2025 key players

ടെന്നീസ് ലോകത്തെ കിരീടപോരാട്ടം ജൂൺ 30ന് ആരംഭിക്കും. ടെന്നീസ് ലോകത്തെ ഏറ്റവും പഴക്കമുള്ളതും വിലയേറിയതുമായ കൽപിക്കപ്പെടുന്ന വിംബിൾഡൺ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലാണ് നടക്കുന്നത്. 1877 മുതൽ നടത്തപ്പെടുന്ന മത്സരം ദ ചാമ്പ്യൻഷിപ്പ്, വിംബിൾഡൺ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഇത്തവണ ടൈറ്റിൽ സ്വന്തമാക്കാൻ പോരാട്ടത്തലുള്ള പ്രധാനപ്പെട്ട 5 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

1/5 ജാനിക് സിന്നർ

റാങ്ക് – 1

ലോക ഒന്നാം നമ്പർ താരമായ ജാനിക് സിന്നർ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കാർലോസ് അൽകറാസിനോട് എറ്റുവാങ്ങിയ തോൽവിയുടെ ഭാരവുമായാണ് വിംബിൾഡൺ പോരാട്ടത്തിനെത്തുന്നുത്. ഫ്രഞ്ച് ഓപ്പണിലെ തോൽവിക്ക് പ്രായശ്ചിത്തം ചെയ്യക എന്നത് തന്നെയാണ് പോരാട്ടത്തിൽ സിന്നറിന്റെ ലക്ഷ്യവും. മൂന്ന് മാസത്തെ ഉത്തേജക മരുന്ന് ഉപയോഗ വിലക്കിന് ശേഷം തിരിച്ചെത്തിയ സിന്നർ അതിനു ശേഷം ഒരു കിരീടെ സ്വന്തമാക്കാനായാണ് എത്തുന്നത്.

2/5 കാർലോസ് അൽകാരാസ്

റാങ്ക് – 2

ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ തുടർച്ചയായ മൂന്നാം കിരീടം നേടാനുള്ള തയ്യാറെടുപ്പുമായി എത്തുകയാണ് കാർലോസ് അൽകാരാസ്. ഓൾ-കോർട്ട് മാസ്റ്ററായ കാർലോസ് അൽകാരാസ് ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട്.

Also Read: അണ്ടർ 19ൽ വെടിക്കെട്ടുമായി വൈഭവ് സൂര്യവംശി; ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യൻ കൗമാര ടീം

3/5 നൊവാക് ജോക്കോവിച്ച്

റാങ്ക് -5

20-ാം വിംബിൾഡൺ മത്സരത്തിനായി ഒരുങ്ങുന്ന നൊവാക് ജോക്കോവിച്ച് എട്ടാം കിരീട നേട്ടത്തിനായാണ് പുൽ മൈതാനത്തേക്ക് എത്തുന്നത്. റോജർ ഫെഡററുടെ എട്ട് വിംബിൾഡൺ ട്രോഫികൾ എന്ന നേട്ടത്തിനൊപ്പവും അദ്ദേഹത്തിന് എത്താൻ സാധിക്കും. പുൽ മൈതാനത്തെ ഏറ്റവും അപകടകാരിയായ കളിക്കാരിൽ ഒരാളാണ് നൊവാക് ജോക്കോവിച്ച്.

4/5 അലക്സാണ്ടർ സ്വെരേവ്

റാങ്ക് – 3

കന്നി ഗ്രാൻഡ്സ്ലാം ലക്ഷ്യമിട്ടാണ് ജർമൻ താരം മൈതാനത്തേക്ക് എത്തുന്നത്. 28 കാരനായ സ്വെരേവിന് നാലാം റൗണ്ടിനപ്പുറം കടക്കാൻ കഴിഞ്ഞിട്ടില്ലാത്ത ടൂർണമെന്റിൽ കിരീട ലക്ഷ്യമായാണ് സ്വരേവ് എത്തുന്നത്. പ്രൊജക്റ്റഡ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഫ്രിറ്റ്സ് vs സ്വെരേവ് മത്സരം ആരാധകർ കാത്തിരിക്കുന്ന മത്സരം കൂടിയാണ്.

Also Read: ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പിന്മാറുമെന്ന് സൂചന

5/5 ടെയ്‌ലർ ഫ്രിറ്റ്സ്

റാങ്ക് – 5

സ്റ്റുട്ട്ഗാർട്ടിൽ തന്റെ നാലാമത്തെ ഗ്രാസ്കോർട്ട് കിരീടം നേടിയ ടെയ്‌ലർ ഫ്രിറ്റ്സ്. ഴിഞ്ഞ മൂന്ന് വിംബിൾഡൺ എഡിഷനുകളിൽ ക്വാർട്ടർ ഫൈനലിലെത്തിയ താരമാണ്. 2003 ൽ ആൻഡി റോഡിക്കിന് ശേഷം ഒരു മേജർ നേടുന്ന ആദ്യ അമേരിക്കൻ പുരുഷ താരമാകുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രിറ്റ്സ് പുൽ മൈതാനത്തേക്ക് ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News