വിംബിൾഡൺ: റോജർ ഫെഡററിന്റെ റെക്കോർഡ് പഴങ്കഥയാക്കി നൊവാക് ജോക്കോവിച്ച്

സ്വിസ് ഇതിഹാസം റോജർ ഫെഡററിന്റെ റെക്കോർഡ് മറികടന്ന് സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച്. ഇന്നലെ നടന്ന മത്സരത്തിൽ ലോക 132-ാം നമ്പർ താരം റോമൻ സഫിയൂളിനെ പരാജയപ്പെടുത്തിയ ജോക്കോവിച്ച് വേദിയിലെ തന്റെ 106ആം വിജയമാണ് കരസ്ഥമാക്കിയത്.

ഇതോടെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ 105 മത്സരങ്ങൾ ജയിച്ച ഫെഡററിന്റെ റെക്കോർഡ് പഴങ്കഥയായി. 120 വിംബിൾഡൺ മത്സരങ്ങൾ ജയിച്ച മാർട്ടീന നവാരത്തിലോവ മാത്രമാണ് താരത്തിന്റെ മുൻപിൽ ഉള്ളത്.ഏഴു തവണ വിംബിൾഡൺ പുരുഷ കിരീടം ചൂടിയിട്ടുള്ള സെർബിയൻ താരം 7-6 (6), 6-3, 3-6, 6-3 എന്ന സ്കോറിന് ജയിച്ചാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ഇത് പതിനേഴാം തവണയാണ് താരം വിംബിൾഡൺ ക്വാർട്ടർഫൈനൽ യോഗ്യത നേടുന്നത്. ഇതേ നേട്ടം 18 തവണ സ്വന്തമാക്കിയ ഫെഡറ ആണ് തൊട്ട് മുൻപിൽ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News