വിംബിൾഡൺ: ജോക്കോവിച്ചിനെ സെമിയിൽ തകർത്ത് സിന്നർ; ഫൈനലിൽ എതിരാളി സ്വെരേവ്

sinner

തന്റെ ഇഷ്ട വേദിയിൽ ഇരുപത്തഞ്ചാം  ഗ്രാൻഡ്സ്ലാം കിരീടം നേടാം എന്ന ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിന്റെ സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ച് ജാനിക് സിന്നർ. ഇന്ന് നടന്ന വിംബിൾഡൺ പുരുഷവിഭാഗം സിംഗിൾസ് സെമിഫൈനലിൽ നേരിട്ടുള്ള സെറ്റുകളിൽ 6-4, 6-4, 6-4 എന്ന സ്കോറിന് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി സിന്നർ വിംബിൾഡൺ ഫൈനലിൽ എത്തി. നേരത്തെ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ സെർബിയൻ താരത്തോട്റ്റ തോൽവിക്ക് ഇതോടെ താരം പകരം വീട്ടി.

Also Read: വിംബിൾഡൺ: വനിതാ വിഭാഗം ഫൈനലിൽ ചെക്ക് താരങ്ങളായ മുച്ചോവയും നോസ്കോവയും നേർക്കുനേർ

ഇംഗ്ലണ്ടിന്റെ താരം ആർതർ ഫെറിയെ 7-6 (0), 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയ ജർമൻ താരവും ഫ്രഞ്ച് ഓപ്പൺ ജേതാവുമായ  അലക്സാണ്ടർ സ്വെരേവിനെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജാനിക് സിന്നർ നേരിടും.അതേസമയം ശനിയാഴ്ച നടക്കുന്ന വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്ക് താരങ്ങളായ കരോലിന മുച്ചോവയും ലിൻഡ നോസ്കോവയും പരസ്പരം ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News