മിസ് ആൻഡ് മിസിസ് ട്രാവൻകൂർ 2025 ; ഡോ. ഇന്ദുജ എസ് കുമാർ മിസ് ട്രാവൻകൂർ

miss and mrs travancore 2025

മിസ് ആൻഡ് മിസിസ് ട്രാവൻകൂർ 2025 സീസൺ 5 സൗന്ദര്യമത്സരം തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് നടന്നു. കാസ്റ്റാലിയ ഇവൻ്റ്സ് ആൻഡ് മീഡിയയാണ് മത്സരം സംഘടിപ്പിച്ചത്. കാസ്റ്റാലിയ ഇവൻ്റ്സ് ആൻഡ് മീഡിയ സംഘടിപ്പിക്കുന്ന 96-ാമത് ഷോയായിരുന്നു ഇത്.

മിസ് വിഭാഗത്തിൽ ഡോ. ഇന്ദുജ എസ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ആദിത്യ, മിസ് ദേവിക റണ്ണേഴ്സ് അപ്പുകളായി. മിസിസ് വിഭാഗത്തിൽ ലിൻ ഗിൽഫ്രെഡ് കിരീടം നേടി. നിമിഷ, എലിസബത്ത് റണ്ണേഴ്‌സ് അപ്പുകളായി. അനന്തു ജെ നായർ മിസ്റ്റർ വിഭാഗത്തിലും വിജയിച്ചു. സീനിയർ പെൺകുട്ടികളുടെ കിഡ്‌സ് വിഭാഗത്തിൽ ആരാധ്യ ആർ കിരീടം നേടി. ജൂനിയർ വിഭാഗം ആൺകുട്ടികളിൽ എറീക്ക് ഷിജോ ജോൺ കിരീടം നേടി. പെൺകുട്ടികളിൽ ആംശ്രീ രഞ്ജിത്ത് കിരീടം നേടി.

Also read: ലേബർ കോഡ് നടപ്പാക്കുന്നതിനെതിരെ പത്രപ്രവർത്തക യൂണിയനും കെഎൻഇഎഫും പ്രതിഷേധിച്ചു

ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ഷോയിൽ ‘സേ നോ ടു ഡ്രക്സ്, എസ് ടു ഫാഷൻ’ പ്രമേയം ഉൾപ്പെടുത്തിയിരുന്നു. സിനിമ, സീരിയൽ മേഖലകളിലുള്ളവർക്കും ഇൻഫുളുവൻസർമാർക്കും പുരസ്‌കാരം സമ്മാനിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ അതിഥികളായി പങ്കെടുത്തു. വാർത്താസമ്മേളനത്തിൽ ഷോ ഡയറക്ടർ ജിഷ്‌ണു ചന്ദ്രൻ, പ്രറ്റി റോണി, ഡോ. പ്രിൻസി സന്ദീപ് എന്നിവർ സംസാരിച്ചു. ഇതോടൊപ്പം തന്നെ കേരളത്തനിമയിൽ സംഘടിപ്പിക്കുന്ന ‘മില്ലേനിയം ഫെയ്സ് ഓഫ് കേരള’ സീസൺ 3 എന്ന പുതിയ സൗന്ദര്യമത്സരത്തിലേയ്ക്കുള്ള രജിസ്ട്രേഷനും ആരംഭിച്ചു. മിസ്സ്, മിസ്സിസ്, മിസ്റ്റർ, കിഡ്‌സ് വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News