യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരും; ജീവനക്കാരെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവുമായി റഷ്യ

Russian Oil Tanker + USA + Indians

നോർത്ത് അറ്റ്ലാന്റിക്കിൽ യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണ ടാങ്കറിൽ മൂന്ന് ഇന്ത്യക്കാരും ഉണ്ടെന്ന് വിവരം. അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ചു എന്ന ആരോപണമുന്നയിച്ചായിരുന്നു റഷ്യൻ എണ്ണക്കപ്പലായ ‘മാരിനേര’ യുഎസ് സേന പിടിച്ചെടുത്തത്. ഇന്ത്യക്കാരെ കൂടാതെ വരെ കൂടാതെ 17 ഉക്രേനിയൻ പൗരന്മാരും, 6 ജോർജിയൻ പൗരന്മാരും, രണ്ട് റഷ്യൻ പൗരന്മാരുമാണ് കപ്പലിലുള്ളത്.

ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായി ബന്ധമുള്ള കമ്പനിക്ക് വേണ്ടി ചരക്ക് കടത്തിയെന്നാരോപിച്ച് 2024-ൽ തന്നെ ഈ കപ്പലിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് മറികടക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ജനുവരി 7-നാണ് യുഎസ് കോസ്റ്റ് ഗാർഡും പ്രത്യേക സേനയും ചേർന്ന് കപ്പൽ പിടിച്ചെടുത്തത്.

ALSO READ; ഐസിഇ വെടിവെപ്പിൽ മരിച്ച യുവതിയെ അധിക്ഷേപിച്ച് ട്രംപ്: മിനിയാപൊളിസിൽ പ്രതിഷേധം കനക്കുന്നു; തെരുവിലിറങ്ങി ആയിരങ്ങൾ

യുഎസ് നടപടിയെ “പരസ്യമായ കടൽക്കൊള്ള” എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ജീവനക്കാരോട് മാനുഷികമായി പെരുമാറണമെന്നും അവരെ എത്രയും വേഗം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് കപ്പൽ റഷ്യൻ പതാക ഉപയോഗിച്ചതെന്നും അവർ വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പാലിക്കാൻ അമേരിക്ക തയാറാകണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

വെനസ്വേലക്ക് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ ആയിരുന്നു റഷ്യൻ പതാക വഹിച്ച കപ്പൽ യുഎസ് പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുന്ന സമയത്ത് റഷ്യൻ നാവിക സേയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നത് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തിയിരുന്നു. യുഎസ് നടപടിക്കെതിരെ വ്യാപക വിമർശനമാണ് ലോകവ്യാപകമായി ഉയർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News