മുഖ്യമന്ത്രിക്കെതിരായ ലൈംഗിക ആരോപണം; സിഡി ഈമാസം 10ന് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍; നിയമോപദേശം തേടണമെന്ന് ബിജു രാധാകൃഷ്ണന്‍

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായരുമായി മുഖ്യമന്ത്രി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണത്തില്‍ തെളിവു ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ബിജു രാധാകൃഷ്ണന് ഏഴുദിവസത്തെ സമയം അനുവദിച്ചു. തെളിവുണ്ടെങ്കില്‍ ഈമാസം പത്തിന് ഹാജരാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. തെളിവു നശിപ്പിക്കാന്‍ പൊലീസോ സര്‍ക്കാരോ ശ്രമിക്കരുതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തെളിവു ഹാജരാക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടായാല്‍ കമ്മീഷന്‍ ഇടപെടുമെന്നും കമ്മീഷന്‍ അറിയിച്ചു. അതേസമയം, തെളിവു ഹാജരാക്കാന്‍ നിയമോപദേശം തേടണമെന്ന് ബിജു രാധാകൃഷ്ണന്‍ കമ്മീഷനെ അറിയിച്ചു.

തങ്ങള്‍ മണ്ടന്‍മാരല്ലെന്ന് സോളാര്‍ കമ്മീഷന്‍ പറഞ്ഞു. അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് കമ്മീഷന് അറിയാം. കമ്മീഷന്‍ അധികാരം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കേരളം വിറയ്ക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. തെളിവു ഹാജരാക്കാന്‍ 15 ദിവസത്തെ സമയം വേണമെന്നാണ് ബിജു രാധാകൃഷ്ണന്‍ ആദ്യം കമ്മീഷനെ അറിയിച്ചത്. എന്നാല്‍, അത്രയും ദിവസം നല്‍കാനാവില്ലെന്ന് കമ്മീഷന്‍ നിലപാടെടുത്തു. ആദ്യം 5 ദിവസത്തിനകം തെളിവു ഹാജരാക്കണമെന്ന് പറഞ്ഞ കമ്മീഷന്‍ പിന്നീട് ഇത് ഏഴു ദിവസമാക്കി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News