നാടകീയ നിമിഷങ്ങള്‍ക്ക് അവസാനമായി; അഹമ്മദ് പട്ടേലിന് വിജയം

അഹമ്മദാബാദ്: നാടകീയ നിമിഷങ്ങള്‍ക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേലിന് ജയം.

കൂറുമാറിയ രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമീഷന്‍ അംഗീകരിച്ചതോടെയാണ് വിജയം ഊറപ്പായത്. കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയിലെ ബല്‍വന്ത്സിങ് രാജ്പുട്ടിനെ 44 വോട്ടിനാണ് പട്ടേല്‍ തോല്‍പ്പിച്ചത്.

ബി.ജെ.പി സ്ഥാനാര്‍ഥികളായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് പട്ടേല്‍ വിജയം നേടിയത്. 44 വോട്ടുകള്‍ നേടിയാണ് അദ്ദേഹത്തിന്റെ വിജയം

നേരത്തെ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കിയിരുന്നു. എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലായിരുന്നു കമ്മീഷെന്റ നടപടി.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത ശേഷം സഭയിലുണ്ടായിരുന്ന അമിത് ഷാക്ക് ബാലറ്റ് കാണിച്ചു കൊടുത്തുവെന്നയിരുന്നു കോണ്‍ഗ്രസ് പരാതി.

ഇതേ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയും സംഭവത്തിന്റെ വിഡിയോ പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് കമീഷന്‍ വോട്ട് അസാധുവാക്കിയത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പിയിലേക്ക് കൂറുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ബല്‍വന്ത്‌സിങ് രാജ്പുത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരാണ് ഗുജറാത്ത് നിയമസഭയില്‍ നിന്നും രാജ്യസഭയിലേക്ക് വോട്ടു തേടിയത്.

ജെ.ഡി.യുവിന്റെ ഏക എം.എല്‍.എയും ബി.ജെ.പിയെ കൈവിട്ട് അഹ്മദ് പട്ടേലിന് വോട്ട് ചെയ്തിരുന്നു.എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാള്‍ ബി.ജെ.പിക്കും മറ്റൊരാള്‍ കോണ്‍ഗ്രസിനുമാണ് വോട്ട് ചെയ്തത്. ശങ്കര്‍ സിങ് വഗേലയുള്‍പ്പെടെയുള്ള അഞ്ച് കോണ്‍ഗ്രസ് വിമതര്‍ ബി.ജെ.പിയെ പിന്തുണച്ചുവെങ്കിലും ജെ.ഡി.യു – എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണയോടെ അഹമ്മദ് പട്ടേലിന് വിജയിക്കാനുള്ള വോട്ട് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News