
ടാറ്റൂവിനോടുള്ള അതിരുവിട്ട ആവേശം കനേഡിയന്‍ മോഡലിന് സമ്മാനിച്ചത് വൈരൂപ്യവും കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാമെന്ന ദുരവസ്ഥയും. കണ്ണിനെ കൂടുതല്‍ സുന്ദരമാക്കാനായാണ് കാറ്റ് ഗാലിങ്കര്‍ എന്ന മോഡല്‍ ‘സ്‌ക്ലേരാ ടാറ്റൂ’ ഉപയോഗിച്ചത്.
ലഭിച്ചതാകട്ടെ വിപരീത ഫലം
കാമുകനായിരുന്ന എറിക് ബ്രൗണ്‍ എന്ന ബോഡി മോഡിഫിക്കേഷന്‍ ആര്‍ട്ടിസ്റ്റിന്റെ നിര്‍ബന്ധത്തിനു വഴങ്ങി കണ്ണിനുള്ളില്‍ കൃഷ്ണമണിക്കു ചുറ്റുമുള്ള ഭാഗം പര്‍പ്പിള്‍ നിറത്തിലാക്കാന്‍ ശ്രമിച്ച മോഡലിന് ലഭിച്ചതാകട്ടെ വിപരീത ഫലം.
മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റ് ഗാലിങ്കറിന്റെ കണ്ണിന് ചുറ്റും നീരുവന്ന് വീര്‍ത്തു. പോരാത്തതിന് പര്‍പ്പിള്‍ നിറത്തിലുള്ള കണ്ണീരും. ഒപ്പം കാഴ്ചശക്തിക്ക് മങ്ങലും.
സൗന്ദര്യവും കാഴ്ചശക്തിയും വീണ്ടെടുക്കുന്നതിനായി കാറ്റ് ഗാലിങ്കര്‍ ഇപ്പോള്‍ ആശുപത്രയില്‍ കയറിയിറങ്ങുകയാണ്. ആദ്യത്തെ ആഴ്ചയില്‍ ആന്റിബയോട്ടിക് ഡ്രോപ്‌സും ഇപ്പോള്‍ നാലുദിവസമായി സ്റ്റിറോയ്ഡ് ഡ്രോപ്‌സുമാണ് കാറ്റ് ഉപയോഗിക്കുന്നത്.
പര്‍പ്പിള്‍ ഡ്രോപ് ചെയ്ത സമയത്തെയും നീരുവന്ന സമയത്തെയും മൂന്നാഴ്ചയ്ക്കു ശേഷവുമുള്ള ചിത്രങ്ങള്‍ കാറ്റ് ഗാലിങ്കര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ടാറ്റൂ എങ്ങനെയാണ് തന്നെ വിപരീതമായി ബാധിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പും ഇരുപത്തിനാലുകാരിയായ കാറ്റ് ഫേസ്ബുക്കില്‍ നല്‍കി. ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റിനെ ഇത് ശരിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാഴ്ചയെ തന്നെ ബാധിച്ചേക്കാമെന്ന ആശങ്കയും ഗാലിങ്കര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
ഇന്‍ജക്ഷന്‍ അമിതമായതും നേര്‍പ്പിക്കാത്ത മഷിയുടെ ഉപയോഗവുമാണ് വിപരീതഫലം നല്‍കിയതെന്ന് കാറ്റ് പറയുന്നു. കൃത്യമായ പഠനത്തിന് ശേഷം മാത്രമേ ടാറ്റു ശരീരത്തില്‍ പതിപ്പിക്കാവൂയെന്നും കൃത്യമായി തന്നെ ചെയ്യാന്‍ അറിവുള്ളവരുടെ സഹായമുണ്ടാകണമെന്നും ഗാലിങ്കര്‍ നിര്‍ദേശിക്കുന്നു.
തന്റെ ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയോടെയാണ് കാറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here