അമുത ജയദീപ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനിലെ മലയാളി സാന്നിദ്ധ്യം

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനില്‍ വീണ്ടും മലയാളി സാന്നിദ്ധ്യം. ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അമുത ജയദീപാണ് ജെഎൻയു വിദ്യാർത്ഥി യൂണിയനില്‍ ഇത്തവണ ഇടം നേടിയ ആ മലയാളി.

സോഷ്യല്‍ മെഡിസിനില്‍ ഗവേഷണം ചെയ്യുന്ന അമുത ഇടത് സഖ്യത്തിലെ എഐഎസ്എഫ് പ്രതിനിധിയായാണ് വിജയിച്ചത്.

ജെഎന്‍യുവില്‍ തിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റുകളിലും എതിരാളികളായ എബിവിപിയെ ബഹുദൂരം പിന്നിലാക്കിയാണ് ഇടത് സഖ്യം ജയിച്ചത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News