പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീ‍ഴടങ്ങി

വയനാട‌്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഒന്നര വർഷത്തോളം പീഡിപ്പിച്ച കേസിൽ കോൺഗ്രസ‌് നേതാവ‌് എം ഒ ജോർജ‌് പൊലീസിൽ കീഴടങ്ങി.

മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത‌് മുൻ പ്രസിഡന്റുമായ ജോർജിന്റെ പേരിൽ പോക‌്സൊ, ബലാത്സംഗം, ആദിവാസി പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഒളിവിലായിരുന്ന ജോർജ‌് മാനന്തവാടി ഡിവൈഎസ‌്പിക്കു മുന്നിലാണ‌് കീഴടങ്ങിയത‌്.

പണിയ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ജോർജ‌് ബലപ്രയോഗത്തിലൂടെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇയാൾ വാങ്ങിക്കൊടുത്ത മൊബൈൽ ഫോണിൽ വീട്ടിലേക്ക‌് വിളിച്ചുവരുത്തി കിടപ്പുമുറിയിലും കാപ്പിത്തോട്ടത്തിലും ലൈംഗികമായി പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിരുന്നു.

പെൺകുട്ടി ആത്മഹത്യക്ക‌് ശ്രമിച്ചിതിനെ തുടർന്ന‌് ചൈൽഡ‌് ലൈന‌് പരാതി നൽകിയതോടെയാണ‌് സംഭവം പുറത്തായത‌്.

കോൺഗ്രസ‌് ബത്തേരി ബ്ലോക്ക‌് പ്രസിഡന്റായി 15 വർഷത്തോളം പ്രവർത്തിച്ച ജോർജ‌്, സഹകരണ അർബൻ ബാങ്കിന്റെ മുൻ ചെയർമാനും ഇപ്പോൾ വൈസ‌് ചെയർമാനുമാണ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News