ധര്‍ണ്ണ അവസാനിപ്പിച്ച് മമതയുടെ പിന്മാറ്റം; പ്രഖ്യാപിത ലക്ഷ്യം നേടിയെന്ന് മമതയുടെ അവകാശവാദം

കേന്ദ്ര സര്‍ക്കാരിനെതിരെ മമതാ ബാനര്‍ജി പശ്ചിമ ബംഗാളില്‍ നടത്തിയ വന്ന ധര്‍ണ്ണ അവസാനിപ്പിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാനിധ്യത്തിലാണ് ധര്‍ണ്ണ അവസാനിപ്പിക്കുന്നതായി മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്.

നരേന്ദ്രമോദിയുടെ ഏകാധിപത്യം തുറന്ന് കാണിക്കാന്‍ സാധിച്ചുവെന്നും, പ്രഖ്യാപിത ലക്ഷ്യം നേടിയെന്നും മമത ബാനര്‍ജി ആവകാശപ്പെട്ടു. അതേ സമയം കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അച്ചടക്ക നടപടികള്‍ ആരംഭിച്ചു.

ഞായറാഴ്ച്ച രാത്രി എട്ടരയോടട ആരംഭിച്ച ് സത്യഗ്രഹ ധര്‍ണ്ണ നാല്‍പ്പത്തിയെട്ട് മണിക്കൂറനോടക്കുമ്പോഴാണ് മമതാ ബാനര്‍ജി അവസാനിപ്പിച്ചത്. സത്യാഗ്രഹ പന്തലില്‍ പിന്തുണയുമായി എത്തിയ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാനിധ്യത്തിലായിരുന്നു പ്രഖ്യാപനം. ധര്‍ണ്ണ മുന്നോട്ട് വച്ച പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞു.

സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത് അനുകൂല തീരുമാനമാണന്നും മമത അവകാശപ്പെട്ടു. 20 ഓളം പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചന നടത്തി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ധര്‍ണ്ണ വിജയിച്ചുവെന്ന് അറിയച്ചതായും മമത പറഞ്ഞു.

ഏറെ രാഷ്ട്രിയ നാടകങ്ങള്‍ക്ക് ഒടുവിലാണ് മമത സമരം അവസാനിപ്പിക്കുന്നത്. സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചതും സമരം പിന്‍വലിക്കാന്‍ കാരണമായി. അതേ സമയം കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്ക് എതിരെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം അച്ചടക്ക നടപടികള്‍ ആരംഭിച്ചു.

തൃണമൂല്‍ കോണ്ഗ്രസിന്റെ ധര്‍ണ്ണയില്‍ പങ്കെടുത്തല്‍ അച്ചടങ്ക ലംഘനമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. 1989 ബാച്ച്കാരനായ രാജീവ് കുമാറിനെതിരെ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി.

റോസ് വാലി തട്ടിപ്പില്‍ ആസാമിലെ ബിജെപി മന്ത്രിയായ ഹേമന്ത് ബിശ്വാസിന്റെ പങ്ക് തെളിയിക്കുന്ന ചില രേഖകളും തൃണമൂല്‍ കോണ്ഗ്രസ് ഇന്ന് പുറത്ത് വിട്ടിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News