വിവാഹഭ്യര്‍ത്ഥന നിരസിച്ചു; 19കാരന്‍ അഞ്ച് കാല്‍നടയാത്രക്കാരെ കുത്തി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

നാഗ്പൂര്‍: വിവാഹഭ്യര്‍ഥന നിരസിച്ച കാരണത്തിന് 19കാരന്‍ അഞ്ച് കാല്‍നടയാത്രക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് നാഗ്പൂര്‍ സ്വദേശി ഹൃത്വിക് സോമേഷ് വിലാസ് പറട്ടിന്റെ ആക്രമണത്തില്‍ രാജു നന്ദവര്‍, ജിതേന്ദ്ര മോഹദിഖര്‍, രമേഷ് നിഗര, പ്രതീഷ് കപ്രെ, ശെഖാവത്ത് അന്‍സാരി എന്നിവര്‍ക്ക് പരിക്കേറ്റത്.

ഹൃത്വിക്കും പെണ്‍കുട്ടിയും തമ്മില്‍ കോളേജില്‍ വെച്ച് പ്രണയത്തിലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പെണ്‍കുട്ടി പഠനം നിര്‍ത്തി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയും ഇരുവരും തമ്മില്‍ അകലുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഹൃത്വിക് പെണ്‍കുട്ടിയെ കണ്ട് വിവാഹഭ്യര്‍ഥന നടത്തിയെങ്കിലും നിരസിക്കുകയായിരുന്നു. തുടര്‍ന്ന് കുപിതനായ യുവാവ് കാല്‍നടയാത്രക്കാരായ അഞ്ചു പേരെ കുത്തുകയായിരുന്നു. പരിക്കേറ്റവരെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News