ഇന്ത്യയിലെ ആദ്യ വനിതാ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എന്ന് മോദി; അപ്പോള്‍ ഇന്ദിരാ ഗാന്ധി ആരായിരുന്നു എന്ന് സോഷ്യല്‍ മീഡിയ

ചരിത്രം വളച്ചൊടിച്ച് മറ്റൊന്ന് സൃഷ്ടിക്കുക എന്നത് ബിജെപി എന്ന് കൈക്കൊണ്ടു
വരുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പോലും ആ കാര്യത്തില്‍ മുന്‍പില്‍ നില്‍ക്കുമെന്ന് ഇന്നലെ തെളിയിച്ചിരിക്കുകയാണ്.

ചരിത്രത്തില്‍ രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധമന്ത്രി ഇന്ദിരാ ഗാന്ധിയാണ്. എന്നാല്‍ നരേന്ദ്രമോദി പറയുന്നത് തന്റെ മന്ത്രിസഭയിലെ തമിഴ്‌നാട്ടുകാരി നിര്‍മല സീതാരാമനാണ് അതെന്നാണ്.

കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇത് പറഞ്ഞത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1975 ഡിസംബര്‍ ഒന്നാം തീയതി മുതല്‍ 21 വരെ ഇന്ദിരാ ഗാന്ധി പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

1980 ല്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ഇന്ദിരാ ആ സ്ഥാനം വഹിച്ചു. 1982 വരെ ഇന്ദിര ഈ ചുമതലയില്‍ തുടരുകയും ചെയ്തു.

അപ്പോള്‍ മോദി പറഞ്ഞ ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രി എങ്ങനെ തമിഴ്‌നാട്ടിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News