ജീവകാരുണ്യ-സന്നദ്ധ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി; പി ജയരാജന്റെ വിജയത്തിനായി യൂത്ത് ബ്രിഗേഡ്

ജീവകാരുണ്യ-സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പി ജയരാജന് ഐക്യദാര്‍ഢ്യവുമായി ഇഎംസ്- എകെജി ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി ജനറൽ ആശുപത്രിയിൽ രക്തം ദാനം ചെയ്തു.

മലബാറിന്‍റെ സാമൂഹ്യ-സന്നദ്ധ സേവന രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് അടയാളമായിമാറിയ ഐആര്‍പിസിയുടെ അമരക്കാരന്‍ പി ജയരാജനെ നെഞ്ചിലേറ്റുകയാണ് വടകരയിലെ ജനങ്ങള്‍.

വരും ദിവസങ്ങളിൽ പി.ജയരാജന്റെ വിജയത്തിനായി ഹോം കെയർ പ്രവർത്തനങ്ങൾ, തലശ്ശേരി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുവാനും, പ്രധാനപ്പെട്ട കവലകളിൽ തണ്ണീർ പന്തൽ ഒരുക്കുവാനും, ശുചികരണ പ്രവർത്തനങ്ങൾ മേഖലകളിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ കലാകാരൻമാരെ അണിനിരത്തി കലാജാഥയും സംഘടിപ്പിക്കും. 28ാം തിയ്യതി യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ പി ജയരാജനെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel