സെന്‍കുമാറിന്റെ ശരാശരിക്കും താഴെ നില്‍ക്കുന്ന ശാസ്ത്രജ്ഞനെ പുകഴ്ത്തി മോദി, നമ്പി നാരായണനെ പ്രധാനമന്ത്രി പുകഴ്ത്തുന്നത് വിളറി വെളുത്ത മുഖവുമായി കേട്ടിരുന്ന് അദ്ദേഹത്തെ അധിക്ഷേപിച്ച മുന്‍ ഡിജിപി

നമ്പി നാരായണനെ അപമാനിച്ച ടിപി സെന്‍കുമാറിനെ വേദിയിലിരുത്തി മഹാനായ ശാസ്ത്രഞ്ജന്‍ എന്ന് അദ്ദേഹത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

നമ്പി നാരായണനെ പോലെ ഉള്ള ഒരു ‘മഹാനായ’ ശാസ്ത്രജ്ഞനോട് എന്താണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പ്രസംഗത്തില് പറഞ്ഞപ്പോള്‍ സ്‌റ്റേജില്‍ വിളറി വെളുത്ത് നിസ്സഹായനായി ഇരിക്കുക മാത്രമാണ് സെന്‍കുമാര്‍ ചെയ്തത്.

നമ്പി നാരായണനെ പുകഴ്ത്തുന്നത് കേട്ടിരിക്കാതെ അദ്ദേഹത്തിന് വേറെ നിവര്‍ത്തി ഇല്ലായിരുന്നു.

റിപബ്ലിക്ക് ദിനത്തില്‍ നമ്പി നാദരായണന് പത്മ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സെന്‍കുമാര്‍ നമ്പി നാരായണനെ അധിക്ഷേപിച്ച് രംഗത്ത് എത്തിയിരുന്നു.

പത്മ പുരസ്‌കാരം ലഭിക്കാനുള്ള യോഗ്യതയൊന്നും നമ്പി നാരായണന് ഇല്ലെന്നും മഹത്തായ എന്ത് സംഭാവനയാണ് അദ്ദേഹം രാജ്യത്തിന് നല്‍കിയത് എന്നും ചോദിച്ച സെന്‍കുമാര്‍ നമ്പി നാരായണന്‍ വെറും ശരാശരിയില്‍ താഴെ മാത്രം നിലവാരമുള്ള ഒരു ശാസ്ത്രജ്ഞനാണെന്ന് പരാമര്‍ശം നടത്തിയിരുന്നു.

നമ്പി നാരായണന് നല്‍കിയാല്‍ ഗോവിന്ദചാമിക്കും അമിറുള്‍ ഇസ്ലാമിനും പുരസ്‌കാരം നല്‍കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജജ്യത്തിനും ഐഎസ്ആര്‍ഓക്കും എന്ത് സംഭവനയാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

മഹാനായ ശാസ്ത്രജ്ഞന്‍’ എന്നു നമ്പി നാരായണനെ വിശേഷിപ്പിച്ച മോദി, ‘കഠിനാധ്വാനി’, ‘രാജ്യസ്‌നേഹി’, എന്നീ വാക്കുകളും നമ്പിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News