മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു.
ബിജെപിയ്ക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങളെ സഹായിക്കില്ലെന്ന് മേനക ഗാന്ധിയുടെ പ്രസംഗം മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനമെന്നും കമ്മീഷന്‍ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശാസന. ഇത്തരം പ്രസ്ഥവനകള്‍ ആവര്‍ത്തികരുതെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ പതിനാലാം തിയതി സുല്‍ത്താന്‍പൂരിലെ സര്‍കോദയില്‍ സംസാരിക്കുമ്പോഴാണ് മുസ്ലീങ്ങള്‍ക്കെതിരെ മേനക രംഗത്ത് എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here