കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ മുസ്ലീം ലീഗ് കേന്ദ്രങ്ങളിലെ കള്ളവോട്ട്; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

കണ്ണൂര്‍-കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ഇന്നുതന്നെ സമര്‍പ്പിക്കണമെന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ലീഗ് കേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് ക‍ഴിഞ്ഞപ്പോള്‍ തന്നെ പരാതിയുയര്‍ന്നിരുന്നു.

ഈ പരാതി കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു ഇവിടെ നിന്നും പുറത്തുവന്ന ഒരാള്‍ തന്നെ മൂന്ന് വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍. ദൃശ്യങ്ങള്‍ കൈരളി ന്യൂസ് ഇന്നലെ പുറത്തുവിട്ടിരുന്നു.

പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിലെ ലീഗുകാര്‍ ബൂത്ത് കയ്യേറിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആഷിഖ് കെ എം 69-ാം ബൂത്തില്‍ നിരവധി തവണ വോട്ട് ചെയ്തു.

ഉദുമയിലെ 126-ാം നന്പര്‍ ബൂത്തിലും കള്ളവോട്ട്. നേരത്തെ കാസര്‍ഗോട്ട് യുഡിഎഫിന്റെ കളളവോട്ട് തടഞ്ഞ ഉദ്യോഗസ്ഥരെ ലീഗ് ബൂത്ത് ഏജന്റുമാര്‍ ഭീഷണിപെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഉദുമ 126ാം നമ്പര്‍ ബുത്തിലാണ് സംഭവം നടന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here