യുപി ബാര്‍ കൗണ്‍സില്‍ അധ്യക്ഷ കോടതിവളപ്പില്‍ വെടിയേറ്റു മരിച്ചു

ആഗ്ര : ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സില്‍ അധ്യക്ഷ ദര്‍വേഷ് സിങ് കോടതി വളപ്പില്‍ സഹപ്രവര്‍ത്തകനായ അഭിഭാഷന്‍ മനീഷ് ശര്‍മയുടെ വെടിയേറ്റു മരിച്ചു. ആദ്യ വനിതാ പ്രസിഡന്റായി  2 ദിവസം മുന്‍പാണ് ദര്‍വേഷ് തിരഞ്ഞെടുക്കപ്പെട്ടത്.  ഇതിന് ശേഷം ജില്ലാ കോടതി സമുച്ചയത്തില്‍ നല്‍കിയ സ്വീകരണ ചടങ്ങിനിടെയായിരുന്നു സംഭവം.

ദര്‍വേഷിന്റെ അടുത്ത പരിചയക്കാരനാണ് വെടിവച്ച മനീഷ് ശര്‍മയെന്നും ദര്‍വേഷിനു നേരെ 3 തവണ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇയാളുടെ നില ഗുരുതരമാണ്.  മനീഷും ദര്‍വേഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായെന്നും ഇതിനിടെ മനീഷ് വെടിയുതിര്‍ക്കുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here