യുഎപിഎ ബില്ലിന് പിന്നാലെ വിവാദമായ വേജ് കോഡും രാജ്യസഭയില്‍ പാസ്സാക്കി. തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയും കോര്‍പറേറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ബില്ലെന്ന് ഇടത്പക്ഷം ആരോപിച്ചു. ഒരുദിവസം പണിമുടക്കിയാല്‍ 8 ദിവസത്തെ വേതനം പിടിക്കാനും കോഡില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേ സമയം കോണ്ഗ്രസ് അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
ഏറെ വിവാദങ്ങള്‍ക്കും ട്രേഡ് യൂണിയനുകളുടെ പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് വേജ് കോഡ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. 8നെതിരെ 85 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.മിനിമം വേജസ് നിയമം, ബോണസ് നിയമം, തുല്യ തൊഴിലിന് തുല്യ വേതനം തുടങ്ങിയ നിയമങ്ങള്‍ ലയിപ്പിച്ചതാണ് പുതിയ വേജ് കോഡ്. പുതിയ ഭേദഗതിയില്‍ തൊഴിലാളികള്‍ ഒരു ദിവസം പണിമുടക്കിയാല്‍ 8 ദിവസത്തെ കൂലി പിടിക്കാനുള്ള നിര്‍ദേശം വ്യവസ്ഥ ചെയ്യുന്നുണ്ട്.ഇതിലൂടെ പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഇടത് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
അതോടൊപ്പം തൊഴിലാളികളെ വര്‍ക്കര്‍ എംപ്ലോയീ എന്ന് റാന്‍ഡ് തരം ആക്കിയത്തിലൂടെ പത്രപ്രവര്‍ത്തകരെയും, മെഡിക്കല്‍ റെപ്പുകളെയും നിയമം പ്രതികൂലമായി ബാധിക്കും. മിനിമം വേതനം പത്രപ്രവര്‍ത്തകര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല. തൊഴിലാളികളെ അടിമകളാക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുമുള്ള നിയമമാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നു.
തൊഴിലാളി വിരുദ്ധ നിയമമെന്ന ആരോപണം ശക്തമായ ബില്ലിനെ സഭയില്‍ കോണ്ഗ്രസ് അനുകൂലിച്ചു. ചര്‍ച്ചക്ക് ഭൂരിപക്ഷം കോണ്ഗ്രസ് അംഗങ്ങള്‍ എത്താതിരിക്കുകയും, സഭയില്‍ ഉണ്ടായിരുന്ന കോണ്ഗ്രസ് അംഗങ്ങള്‍ ബിലിനെ അനുകൂലിച്ചു വോട്ട് ചെയ്തതും കോണ്ഗ്രസിന്റെ തൊഴിലാളി വിരുദ്ധതയുടെ തെളിവാണെന്നും പ്രതിപക്ഷം വിമര്ശിക്കുന്നുണ്ട്.

Get real time update about this post categories directly on your device, subscribe now.