ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു; ജനശതാബ്ദിയടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കി

കനത്തമഴയിലുണ്ടായ വിവിധ തടസ്സങ്ങളിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ഷൊർണൂർ–പാലക്കാട്, ഷൊർണൂർ–കോഴിക്കോട് പാതകളിൽ വെളളം കയറുകയും ഷൊർണൂരിൽ മണ്ണിടിച്ചിലും മൂലം കൊങ്കൺ, കോയമ്പത്തൂർ ഭാഗത്തേക്കുളള ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കയാണ്.

ആലപ്പുഴ പാതയിൽ പലയിടത്തും മരങ്ങൾ വീണതോടെ ഇതുവഴിയുള്ള ഗതാഗതം രാവിലെ തന്നെ നിർത്തി വയ്ക്കുകയായിരുന്നു. ഇതോടെ ദീർഘ ദൂര ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു.

ഉച്ചയ്ക്കു 12.45 മുതൽ കോഴിക്കോടിനും ഷൊർണ്ണൂരിനും ഇടയിൽ റെയിൽ ഗതാഗതം നിർത്തിവെച്ചു. പാലക്കാട്-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടുകളിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ദീര്‍ഘദൂര ട്രെയിനുകള്‍ മിക്കവയും തൃശൂരിനും കായംകുളത്തിനും ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിച്ചു.

തിരുവന്തപുരത്തുനിന്നും കോ‍ഴിക്കോടുനിന്നുമുള്ള ജനശതാബ്ദി ട്രെയനുകള്‍, കൊച്ചുവേളിയില്‍ നിന്ന് മംഗളുരുവിലേക്കും തിരച്ചുമുള്ള ട്രെയിനുകളും കൊച്ചുവേളി യശ്വന്തപുര എക്സ്പ്രസും റദ്ദാക്കി. എറണാകുളം, ആലപ്പു‍ഴ, കായംകുളം, കോട്ടയം വ‍ഴിയുള്ള മെമു ട്രെയിനുകള്‍ എന്നിവയും റദ്ദാക്കി.

വെള്ളിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ

1)എറണാകുളം- ആലപ്പുഴ പാസഞ്ചർ (56379)
2)ആലപ്പുഴ-എറണാകുളം പാസഞ്ചർ
3)ആലപ്പുഴ-എറണാകുളം പാസഞ്ചർ(56302)
4)56381 എറണാകുളം-കായംകുളം പാസഞ്ചർ
5)56382 കായംകുളം-എറണാകുളം പാസഞ്ചർ
6)56387 എറണാകുളം-കായംകുളം പാസഞ്ചർ
7)56388 കായംകുളം-എറണാകുളം പാസഞ്ചർ
8)66300 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)
9)66301 എറണാകുളം-കൊല്ലം (കോട്ടയം വഴി)
10) 66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)
11) 66303എറണാകുളം-കൊല്ലം (ആലപ്പുഴ വഴി)
12)56380 കായംകുളം- എറണാകുളം പാസഞ്ചർ

എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, തിരുവനന്തപുരം ഹൈദരാബാദ് ശബരി എന്നിവ തിരികെ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും കൊണ്ടു പോകും.

നാഗർകോവിൽ മംഗളൂരു ഏറനാട് എക്സ്പ്രസ് തൃശൂരിലും മംഗള വളളത്തോൾ നഗറിലും യാത്ര അവസാനിപ്പിച്ചു. എറണാകുളം ബറൂണി എക്സ്പ്രസ് വടക്കാഞ്ചേരിയിലും തിരുവനന്തപുരം ഹൈദരാബാദ് ശബരി എറണാകുളം നോർത്തിലും കൊച്ചുവേളി– ഡെറാഡൂൺ കോട്ടയത്തും തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്,

കന്യാകുമാരി മുംബൈ ജയന്തി എന്നിവ ചങ്ങനാശേരിയിലും തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസും കൊച്ചുവേളി ഇൻ‍ഡോർ കായംകുളത്തും നാഗർകോവിൽ മംഗളൂരു പരശുറാം അങ്കമാലിയിലും തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി ചാലക്കുടിയിലും യാത്ര അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here