പുത്തുമല ഉരുള്‍പൊട്ടല്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണ സംഖ്യ പത്തായി

മേപ്പാടി: പുത്തുമലയിൽ ഉരുൾപ്പൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുത്തമല എസ്‌റ്റേറ്റിൽ താമസിക്കുന്ന പനീർ സെൽവത്തിന്റെ ഭാര്യ റാണിയുടെ മൃതദേഹമാണ്‌ അവസാനമായി ലഭിച്ചത്‌.

ഇതോടെ മരണ സംഖ്യ പത്തായി. 60ളം പേർ ഇവിടെ കുടുങ്ങികിടപ്പുണ്ടെന്നാണ്‌ വിവരം.

കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്‌. പുത്തുമലവഴിയാണ്‌ വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂചിപ്പാറയിലേക്ക്‌ പോകുന്നത്‌.

സഞ്ചാരികൾ പുത്തുമലയുടെ സൗന്ദര്യവും ആസ്വദിച്ചിരുന്നു. ഈ റോഡ്‌ രണ്ടായി മുറിച്ചാണ്‌ മലവെള്ളം ഒഴുകുന്നത്‌.

പാലവും ഒലിച്ചുപോയി. പുത്തുമല, പച്ചക്കാട്‌ പ്രദേശങ്ങളായി ആയിരത്തി അഞ്ഞൂറോളം പേർ താമസിച്ചിരുന്നു.

ആരോഗ്യകേന്ദ്രമായ ഡിസ്‌പെൻസറിയും സ്‌കൂളും ക്ലബ്ബും മൈതാനവും ഉൾപ്പെടെ ഇവർക്കത്യാവശ്യമായതെല്ലാം ഇവിടെ ഉണ്ടായിരുന്നു.

ഉരുൾപ്പൊട്ടുന്നതിന്റെ മണിക്കൂറുകൾക്ക്‌ മുമ്പ്‌ മുന്നൂറോളംപേരെ ഇവിടെനിന്നും ഒഴിപ്പിച്ചു. അതിനാലാണ്‌ വൻദുരന്തം ഒഴിഞ്ഞത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News