
ഹവാല ഇടപാട് കേസിൽ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ദില്ലിയിലെ ഇ.ഡി ആസ്ഥാനത്തു ഇന്നലെ നാലു മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.
വീണ്ടും ഹാജരാകണം എന്നാണ് ഇഡി ശിവകുമാറിനോട് നിർദേശിച്ചിരിക്കുന്നത്. 2007 ഒക്ടോബറില്‍ ആദായ നികുതി് വകുപ്പ് ശിവകുമാറിന്‍റെയും ബന്ധുക്കളുടെയും കര്‍ണാടകയിലെ വസതികളില്‍ പരിശോധന നടത്തിയിരുന്നു.
പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ദില്ലിയിലെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ എട്ടുകോടിയിലധികം രൂപ കണ്ടെടുത്തു. ഈ കേസിലാണ് ചോദ്യം ചെയ്യൽ. ശിവകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here