തർക്കങ്ങൾക്കിടെ കേരള കോൺഗ്രസ് എം നേതാക്കള്‍ ഇന്ന് യോഗം ചേരും

തർക്കങ്ങൾക്കിടെ കേരള കോൺഗ്രസ് എം നേതാക്കളുടെ യോഗം ഇന്ന് ചേരും. PJ ജോസഫിനെ അനുകൂലിക്കുന്നവരാണ് തൊടുപുഴയിൽ യോഗം ചേരുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട‌ നിലപാടുകൾ യോഗം ചർച്ച ചെയ്യും.

ജോസ് കെ മാണിയെ ചെയർമാനാക്കിയതിനെതിരായ സ്റ്റേ തുടരുന്നതിനാൽ വർക്കിങ‌് ചെയർമാനായ PJ ജോസഫിന്റെ നിലപാടുകൾ നിർണ്ണായമാകും. ഉപതിരഞ്ഞെടുപ്പ‌് അടുത്തിരിക്കെ, ജോസഫ് – ജോസ‌് പക്ഷം ഏറ്റുമുട്ടൽ തുടരുന്നത‌് യുഡിഎഫിന‌് തലവേദനയാണ‌്.

യുഡിഎഫ‌് സ്ഥാനാർഥിക്കു വേണ്ടി നിലകൊള്ളുമെന്ന‌് പറയുമ്പോഴും ജോസ‌് കെ മാണി നിർദേശിക്കുന്നയാൾക്ക‌് രണ്ടില ചിഹ‌്നം നൽകില്ലെന്ന‌് പി ജെ ജോസഫ‌് വ്യക്തമാക്കിയിട്ടുണ്ട‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News