”ബിജെപിയും ബജ്രംഗ്ദളും പാക് ചാരസംഘടനയില്‍ നിന്ന് പണം കൈപ്പറ്റുന്നു”; വെളിപ്പെടുത്തല്‍, വീഡിയോ

ദില്ലി: ബിജെപിയും ബജ്രംഗ് ദളും പാക് ചാര സംഘടനയായി ഐഎസ്‌ഐയില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്.

‘ബജ്രംഗ്ദള്‍, ബിജെപി എന്നീ സംഘടനകളാണ് ഐഎസ്‌ഐയില്‍ നിന്ന് പണം വാങ്ങുന്നത്. ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം.’

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനേയും സിങ് വിമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഷെയ്ഖ് അബ്ദുല്ലയെ വിശ്വാസത്തിലെടുത്തില്ലായിരുന്നെങ്കില്‍ കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ കശ്മീരികളെയടക്കം വിശ്വാസത്തിലെടുത്തുകൊണ്ടേ ഒരു തീരുമാനം എടുക്കാനാകൂവെന്ന് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പെയ് വിശ്വസിച്ചിരുന്നൂവെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News