ഒരു ഭാഷ പ്രഖ്യാപനം നാനാത്വത്തില്‍ ഏകത്വമെന്ന സംസ്‌കാരം തകര്‍ക്കും: പ്രൊഫ. എം കെ സാനു

ഇന്ത്യയുടെ മഹനീയ ഗുണമായ നാനാത്വത്തില്‍ ഏകത്വമെന്ന സംസ്‌കാരം തകര്‍ക്കുന്ന ഒന്നാണ് രാജ്യത്തിന് ഒരു ഭാഷ എന്ന അമിത് ഷായുടെ പ്രഖ്യാപനമെന്ന് സാഹിത്യകാരന്‍ പ്രൊഫ. എം കെ സാനു പറഞ്ഞു. മാതൃഭാഷ എന്നത് ഒരു ജനതയുടെ ആത്മാവാണ്.

ഒരു രാജ്യം കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ആദ്യം തകര്‍ക്കുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഷയെ ആണെന്നും ലോക ചരിത്രത്തില്‍ ഇത് പല തവണ ആവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രൊഫ. എം കെ സാനു കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News