ഒന്നര നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച 2015-18 കാലത്ത പഠന റിപ്പോര്‍ട്ട്

കഴിഞ്ഞ 150 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ച 2015-2018 കാലഘട്ടത്തിലെന്ന് പഠന റിപ്പോര്‍ട്ട്. 41 മാസം നീണ്ടുനിന്ന വരള്‍ച്ച ഏറ്റവും ഭീകരമാരമായ ഒന്നായിരുന്നില്ലെങ്കിലും ഭൂഗര്‍ഭജലവിതാനത്തിലും ജലസംഭരണികളിലും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടി. 1899ല്‍ ഉണ്ടായ വരള്‍ച്ചയാണ് ഇന്ത്യയില്‍ ഏറ്റവും ഗുരുതരമായത്.

ഇത്തരത്തില്‍ നീണ്ടു നില്‍ക്കുന്ന വരള്‍ച്ചാപ്രതിഭാസം രാജ്യത്തെ ഏറ്റവും ജനനിബിഡമായ ഏതെങ്കിലുമൊരു പ്രദേശത്തിന്റെ ജലസുരക്ഷയെ ബാധിച്ചേക്കും. ഇന്ത്യയില്‍ വലിയൊരു വിഭാഗം കൃഷിയെ ആശ്രയിക്കുന്നതിനാല്‍ വരള്‍ച്ച ഗുരുതരമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനവും മരുവല്‍ക്കരണവുമാണ് വരള്‍ച്ചയിലേക്ക് നയിക്കുന്നത്. രാജ്യത്തിന്റെ മൂന്നില്‍ ഒരുഭാഗം ഭൂപ്രദേശം വനനശീകരണം, മണ്ണൊലിപ്പ് എന്നിവയിലൂടെ ഇല്ലാതെയാകുന്നു. സ്പെയിനിന്റെ മൊത്തം വിസ്തൃതിയുടെ രണ്ടുമടങ്ങ് വരും ഇത്.

രാജ്യത്തിന്റെ മൊത്തം ആഭ്യന്ത്രര ഉല്‍പ്പാദനം രണ്ടര ശതമാനം കുറയാന്‍ ഇത് ഇടയാക്കും. വലിയ അഞ്ച് കാലാവസ്ഥാ വരള്‍ച്ചയുടെയും കാരണം സമുദ്ര ഉപരിതല താപനില വ്യതിയാനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 1870 – 2018 വരെയുള്ളയുണ്ടായ 18 കാലാവസ്ഥാ വരള്‍ച്ചയും 16 കുടിവെള്ള വരള്‍ച്ചയും താരതമ്യം ചെത്താണ് പഠനം നടത്തിയത്. ഗാന്ധിനഗര്‍ ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസര്‍ വിമല്‍ ശര്‍മയാണ് പഠനം നടത്തിയത്. ‘ഇന്ത്യയിലെ ഉപരിതല ജലസുരക്ഷയുടെ പശ്ചാത്തലത്തില്‍ ദീര്‍ഘകാല വരള്‍ച്ച പുനര്‍നിര്‍മാണം’ എന്ന പേരില്‍ ഹൈഡ്രോളജി മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News