ജെഎൻയു വിസിയെ പുറത്താക്കണമെന്ന്‌ മുരളി മനോഹർ ജോഷി

ജെഎൻയു വൈസ് ചാൻസലർ എം ജഗദീഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു മുതിർന്ന ബിജെപി നേതാവും മുൻ മാനവവിഭവശേഷി മന്ത്രിയുമായ മുരളി മനോഹർ ജോഷി. സർവകലാശാലയിലെ ഫീസ് വർധന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സർക്കാർ നിർദേശം നടപ്പാക്കാത്തതിൽ അദ്ദേഹത്തിന്റെ കടുംപിടിത്തം ഞെട്ടിക്കുന്നതാണെന്നു ജോഷി പറഞ്ഞു.

‘പ്രശ്ന പരിഹാരത്തിനു സാധ്യമായ, ന്യായമായ ചിലകാര്യങ്ങൾ നടപ്പിലാക്കാൻ മാനവവിഭവശേഷി മന്ത്രാലയം രണ്ടു തവണ വിസിയോട് നിർദേശിച്ചിരുന്നു. അധ്യാപകരും വിദ്യാർഥികളുമായി ചർച്ച നടത്താനും നിർദേശിച്ചു. എന്നാൽ ഇതു നടപ്പാക്കാത്ത വിസിയുടെ നിലപാട് ഞെട്ടിക്കുന്നതാണ്’– മുരളി മനോഹർ ജോഷി പറഞ്ഞു.

ഈ മനോഭാവം ദൗർഭാഗ്യകരമാണ്. തന്റെ അഭിപ്രായത്തിൽ വിസിയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും മുതിർന്ന ബിജെപി നേതാവ് ട്വിറ്ററിൽ കുറിച്ചു. വാജ്പേയ് സർക്കാരിൽ മാനവവിഭവശേഷി മന്ത്രിയായിരുന്നു മുരളി മനോഹർ ജോഷി.

ജെഎൻയുവിൽ ഞായറാഴ്ച നടന്ന അക്രമത്തെ തുടർന്നു വൈസ് ചാൻസലർ എം ജഗദീഷ് കുമാർ ജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും വിവിധ സംഘടനകളിലെ അംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വ്യാഴാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാനവവിഭവശേഷി മന്ത്രാലയവുമായി ജെഎൻയു വിദ്യാർഥികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു തുടർന്നു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here