ഇതാണ് കശ്മീരിന്റെ നേര്‍ക്കാഴ്ച്ച; നടുക്കം; കേന്ദ്രക്രൂരതയില്‍ തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തില്‍ ഒമര്‍ അബ്ദുള്ള

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞശേഷം കേന്ദ്രം തടവിലാക്കിയ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തില്‍.

അഞ്ച് മാസമായി തടവില്‍ കഴിയുന്ന ഒമര്‍ അബ്ദുള്ളയുടെ പുതിയ ചിത്രം ട്വിറ്ററിലൂടെ പുറത്തുവന്നു. താടി വളര്‍ന്ന്, ക്ഷീണിതനായ ഒമറിന്റെ ചിത്രം രാജ്യവ്യാപകമായി നടുക്കം സൃഷ്ടിച്ചു.

ചിത്രം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റീട്വീറ്റ് ചെയ്തു. വാജ്പേയി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഒമര്‍ പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയിലാണ്.

ഒമറിന്റെ ചിത്രം അങ്ങേയറ്റം അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. തടവില്‍നിന്ന് പുറത്തുവരുന്നതുവരെ ക്ഷൗരം ചെയ്യില്ലെന്ന നിലപാടിലാണ് ഒമറെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഒമറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, മുന്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി എന്നിവരും ആഗസ്ത് അഞ്ച് മുതല്‍ തടവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News