മണല്‍വാരല്‍ നിയമം ലംഘിച്ചാല്‍ പിഴ ഇനി അഞ്ച് ലക്ഷം രൂപ; പുതിയ തീരുമാനം ഇങ്ങനെ

സംസ്ഥാനത്ത് മണല്‍വാരലുമായി ബന്ധപ്പെട്ട് പുതിയ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. മണല്‍വാരല്‍ നിരോധനം നിലനില്‍ക്കെ നിയമം ലംഘിച്ചവരില്‍ നിന്നും അഞ്ച് ലക്ഷം രൂപവരെ പിഴ ഈടാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം.

നിലവില്‍ 25000 രൂപയായിരുന്നു പിഴയായി ഈടാക്കിയിരുന്നത്. തുടര്‍ച്ചയായ നിയമലംഘനത്തിന് അധികമായി ചുമത്തുന്ന പിഴ 1000 രൂപയില്‍ നിന്ന് 50000 രൂപയായി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കേരള സര്‍ക്കാരെടുത്ത് ഈ നിലപാട് സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. പിടിച്ചെടുക്കുന്ന മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മിതി കേന്ദ്രത്തിന് വില്‍ക്കണം അന്നതാണ് നിലവിലെ നിയമം.

എന്നാല്‍ അത് മാറ്റി കണ്ടുകെട്ടിയ മണലിന്റെ മതിപ്പുവില ജില്ലാ കലക്ടര്‍ നിശ്ചിയിച്ചുകൊണ്ട് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലേലത്തിലൂടെ വില്‍പന നടത്താന്‍ പുതിയ ബില്ലില്‍ വ്യവസ്ത ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News