കേരളത്തിന്റെ കാർഷിക സംസ്‌കൃതിയുടെ ഭാഗമായിരുന്ന കിഴങ്ങുകളെ കുറിച്ച് അറിവ് പകർന്ന് കണ്ണൂരിൽ കിഴങ്ങ് ഉത്സവം.കിഴങ്ങുകൾ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ രുചിച്ചു നോക്കാനും അവസരമുണ്ട്.കണ്ണൂർ സിവിൽ സ്റ്റേഷൻ അറുപതാം വാർഷികത്തിന്റെ ഭാഗമായാണ് കളക്ട്രേറ്റ് അങ്കണത്തിൽ കിഴങ്ങ് ഉത്സവം സംഘടിപ്പിക്കുന്നത്.
കിഴങ്ങുത്സവത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കിഴങ്ങുകൾ പലതും പുതു തലമുറയ്ക്ക് പരിചിതമല്ല.ഭക്ഷണമായും മരുന്നായും പഴമക്കാർ ഉപയോഗിച്ചിരുന്ന കിഴങ്ങ് വർഗ്ഗങ്ങൾ ഓരോന്നായി ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
വിസ്‌മൃതിയിലേക്ക് നീങ്ങുന്ന കിഴങ്ങ് പെരുമ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കിഴങ്ങ് ഉത്സവം.വിവിധ ഇനങ്ങളിലുള്ള ചേമ്പ്,ചേന,കാച്ചിൽ,മധുര കിഴങ്ങ്,മരച്ചീനി,കൂവ,നനക്കിഴങ്ങ്,മഞ്ഞൾ,ഇഞ്ചി,കൂർക്ക തുടങ്ങി
75 ഓളം കിഴങ്ങുകളാണ് പ്രദർശനത്തിൽ ഉള്ളത്.

ആവശ്യക്കാർക്ക് കിഴങ്ങുകളും വിത്തും വില കൊടുത്ത് വാങ്ങാം. .എട്ട് ഇനം കിഴങ്ങുകൾ ചേർത്ത് ഉണ്ടാക്കുന്ന തിരുവാതിരപ്പുഴുക്ക് ഉൾപ്പെടെ കിഴങ്ങുകൾ കൊണ്ടുള്ള വിവിധ ഇനം വിഭവങ്ങളും രുചിച്ചു നോക്കാം.
വയനാട് മാനന്തവാടി സ്വദേശി പി ജെ മാനുവലിന്റെ ശേഖരത്തിൽ ഉള്ള കിഴങ്ങ് ഇനങ്ങളാണ് മേളയിൽ ഉള്ളത്.കണ്ണൂർ സിവിൽ സ്റ്റേഷൻ അറുപതാം വാർഷികത്തിന്റെ ഭാഗമായി ഹരിത കേരള മിഷന്റെയും കടമ്പൂർ ജീവകാന്തത്തിന്റെയും ആഭിമുഖ്യത്തിലാണ് കിഴങ്ങ് ഉത്സവം സംഘടിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

