കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ട് ഫലങ്ങള്‍ കൂടി നെഗറ്റിവ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ നിരിക്ഷണത്തില്‍ കഴിയുന്ന രണ്ട് പേരില്‍ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു.

ഇറ്റലിയില്‍ നിന്നെത്തിയവരുമായി നേരിട്ട് ഇടപഴകിയവരായിരുന്നു ഇവര്‍. 7 പേരുടെ രക്ത സ്രവ സാമ്പിളുകള്‍ കൂടി 24 മണിക്കൂറിനുളളില്‍ ലഭ്യമാകും.

രോഗലക്ഷണങ്ങള്‍ കാണിച്ച് രണ്ടു പേരെക്കൂടി ഒന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.ഇതോടെ 27 പേര്‍ ആണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരിക്ഷണത്തില്‍ കഴിയുന്നത്.

അതേസമയം, ആദ്യം രോഗം സ്ഥിരീകരിച്ച 5 പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. 369 വീടുകളില്‍ നിരീക്ഷണത്തിലുമാണ്. ഇതിനിടെ എസ്ബിഐ ബാങ്കിന്റെ റാന്നിയിലെ തോട്ടമണ്‍ ശാഖ അടച്ചു.

വൈറസ് ബാധിതര്‍ രണ്ട് തവണ ബാങ്ക് സന്ദര്‍ശിച്ചതിനാലാണ് അടച്ചിടാന്‍ തീരുമാനിച്ചത്. ജില്ലാ ഭരണകൂടം പരിഷ്‌കരിച്ച ഇറക്കിയ റൂട്ട് മാപ്പിലെ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നും കൂടുതല്‍ പേര്‍ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News