തലശേരി: മുസ്ലീം ലീഗ് ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ എമ്മിനെതിരെ വ്യാജപ്രചരണവുമായി ലീഗ് അണികള്‍.
തൊട്ടിൽപാലത്ത് മുസ്ലിം ലീഗുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ തലശേരി മത്സ്യമാർക്കറ്റിലെ റഷീദിനെ ‘സഖാവ് അഹമ്മദ് ഹാജി’യാക്കിയാണ് ലീഗിന്റെ വ്യാജ പ്രചാരണം.
‘യൂത്ത്‌ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്‌റ്റ് ചെയ്‌ത സഖാവ് അഹമ്മദ് ഹാജി’ എന്ന് അടയാളപ്പെടുത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി ജയരാജന് തലശേരി മത്സ്യമാർക്കറ്റിൽ സ്വീകരണം നൽകിയ ഫോട്ടോ.
മത്സ്യമാർക്കറ്റിലെ പിപിഎം മത്സ്യകമ്പനിയിലെ അക്കൗണ്ടന്റ് കോടിയേരി കല്ലിൽതാഴെയിലെ കെ എം റഷീദിനെയാണ് സഖാവ് അഹമ്മദ് ഹാജിയായി അവതരിപ്പിച്ചത്.
പി ജയരാജനെക്കൂടി ഈ സംഭവത്തിലേക്ക് വലിച്ചിഴക്കാനാണ് ഗൂഢനീക്കം. പ്രോഗ്രസീവ് മൈൻഡ് എന്ന ഫെയ്‌സ്‌ബുക്ക് ഗ്രൂപ്പിലൂടെ സുനീർബാബുവാണ് ഈ ചിത്രം വ്യാജമായി പ്രചരിപ്പിച്ചത്.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ എം റഷീദ് ഡിവൈഎസ്‌പിക്ക് പരാതി നൽകി. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി ജയരാജൻ മത്സ്യമാർക്കറ്റിൽ വന്നപ്പോൾ മലയിട്ട് സ്വീകരിക്കുന്ന പടമാണത്. തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും പരാതിയിൽ പറയുന്നു.
Get real time update about this post categories directly on your device, subscribe now.