ലോക്ക് ഡൗണ്‍ ലംഘിച്ച് ആരാധന; വൈദികനും കന്യാസ്ത്രീയുമടക്കം 10 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആരാധന നടത്തിയ വൈദികനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിയിലാണ് ആരാധന നടന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരി വികാരി ഫാ.ടോം ജോസഫ്, അസി.വികാരി ഫാ. പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, കന്യാസ്ത്രീകളായ സന്തോഷ, നിത്യ, മേരി ജോണ്‍, കൂടെയുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നിരോധനാജ്ഞയും ലോക്ക് ഡൗണും ലംഘിച്ചതിന് കേസെടുത്തതിന് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും നടപടികള്‍ സ്വീകരിക്കുമെന്ന് സി.ഐ അറിയിച്ചു.

പ്രസ്തുത ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ വരെ പിഴയും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News