കൊറോണ: എയര്‍ ഇന്ത്യ ബുക്കിംഗ് ഏപ്രില്‍ 30 വരെ ഇല്ല

ദില്ലി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെ സര്‍വ്വീസ് നടത്തേണ്ടന്ന് എയര്‍ ഇന്ത്യക്ക് കേന്ദ്ര നിര്‍ദേശം. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ എയര്‍ ഇന്ത്യ അവലോകന യോഗം ചേരും. ഏപ്രില്‍ 15 മുതല്‍ സ്വകാര്യ എയര്‍ലൈന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു.

എല്ലാ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലും ബുക്കിംഗ് ഏപ്രില്‍ 30 വരെ അടച്ചിരിക്കുന്നതായും ഏപ്രില്‍ 14 ന് വരുന്ന തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News