വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ പരിശീലന കിറ്റ് നല്‍കി പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍

കോവിഡ് 19 നഷ്ടമാക്കിയത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ വേനലവധികൂടിയാണ്. കളിയും ചിരിയും അന്യമായ ഈ കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ആശ്വാസം പകരുകയാണ് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍.

കഴിക്കാന്‍ ആഹാരവും വീടുകളിലിരുന്ന കായിക പരിശീലനം നടത്താനുള്ള ഉപകരണങ്ങളും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്താണ് വിദ്യാര്‍ത്ഥികളോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിലെ ലോക്ഡൗണ്‍ പ്രതിസന്ധി കായികമേഖലയെയും ബാധിച്ചിരിക്കുന്നു. പതിവ് പരിപാടികളെല്ലാം റദ്ദ് ചെയ്യാന്‍ സംസ്ഥാനത്താകമാനമുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലും നിര്‍ബന്ധിതമായിരിക്കുകയാണ്.

വേനല്‍ക്കാലത്ത് കുട്ടികള്‍ക്കായി എര്‍പ്പെടുത്തിയ പതിവ് കായിക പരിശീലനം പോലും നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ എന്തു ചെയ്യാമെന്ന ചോദ്യമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഹാരവും വീടുകളിലിരുന്ന് കായിക പരിശീലനം നടത്താനുള്ള ഉപകരണങ്ങളും അടങ്ങിയ കിറ്റുകള്‍ നല്‍കാനുള്ള തീരുമാനത്തിലേക്ക് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എത്തിച്ചേര്‍ന്നത്.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കളി ഉപകരണങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

ലോക് ഡൗണ്‍ കാലത്ത് പുറത്തിറങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്ക് മാനസിക പിരിമുറക്കം സ്വാഭാവികമാണ്. ഈ പശ്ചാത്തലം മറികടക്കുകയെന്ന ലക്ഷ്യം കൂടിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്നോട്ടു വെക്കുന്നത്.

കൂടാതെ കൊറോണ പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അതിജീവനത്തിനും ജില്ലാഭരണകൂടത്തിനൊപ്പം സജീമായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സിലും.

തെരുവില്‍ അലയുന്നവര്‍ക്കുള്‍പ്പെടെ ദിവസേന 100 ലധികം പേര്‍ക്ക് ഭക്ഷണ പൊതികളും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News